- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ ഇന്നലെ ഉണർന്നത് ശക്തമായ മഴയിലും ആലിപ്പഴ വർഷത്തിലും ശീതക്കാറ്റിലും മുങ്ങി; പ്രളയത്തിൽ മൂന്ന് മരണം; 750 ഓളം വാഹനാപകടങ്ങൾ; വാഹന യാത്രികർക്ക് ജാഗ്രതാ നിർദ്ദേശം
അബൂദാബി: തിങ്കളാഴ്ച രാജ്യം ഉണർന്നെഴുന്നേറ്റത് കനത്ത മഴയിലേക്കും കാറ്റിലേക്കും ആലിപ്പഴ വർഷത്തിലേക്കും ആയിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുമ്പേ പ്രവചിച്ചത് പോലെ ശക്തമായ മഴയും കാറ്റുമാണ് രാജ്യമെങ്ങും അനുഭവപ്പെട്ടത്.കനത്ത മഴയെത്തുടർന്നുണ്ടായ വാഹനാപകടങ്ങളിൽ യു.എ.ഇ.യിൽ മൂന്നുപേർ മരിച്ചു. വലുതും ചെറുതുമായി 750ഓളം അപകടങ്ങളാണ് ര
അബൂദാബി: തിങ്കളാഴ്ച രാജ്യം ഉണർന്നെഴുന്നേറ്റത് കനത്ത മഴയിലേക്കും കാറ്റിലേക്കും ആലിപ്പഴ വർഷത്തിലേക്കും ആയിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുമ്പേ പ്രവചിച്ചത് പോലെ ശക്തമായ മഴയും കാറ്റുമാണ് രാജ്യമെങ്ങും അനുഭവപ്പെട്ടത്.കനത്ത മഴയെത്തുടർന്നുണ്ടായ വാഹനാപകടങ്ങളിൽ യു.എ.ഇ.യിൽ മൂന്നുപേർ മരിച്ചു. വലുതും ചെറുതുമായി 750ഓളം അപകടങ്ങളാണ് രാജ്യത്താകമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
അബുദാബിയിൽ രണ്ടുപേരാണ് മരിച്ചത്. ദുബായിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ അപകടത്തിൽ ഒരു ഏഷ്യൻ വംശജൻ മരിച്ചു. മറ്റൊരു ഏഷ്യക്കാരൻ ശൈഖ് സായിദ് റോഡിലുണ്ടായ അപകടത്തിൽ മരിച്ചു. മോശം കാലാവസ്ഥയിൽ അതി വേഗത്തിൽ വണ്ടി ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അബുദാബി, ദുബായ് പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഹാർഡ് ഷോൾഡറിൽ പാർക്ക് ചെയ്ത വാഹനത്തിലിടിച്ചാണ് ദുബായിൽ മരണം സംഭവിച്ചത്. നിരവധിപേർ നിസ്സാര പരിക്കുകളോടെ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ദുബായ്അൽ ഐൻ റോഡിലുണ്ടായ വാഹനാപകടത്തിൽ സ്വദേശി പൗരന് ഗുരുതരമായി പരിക്കേറ്റു. വടക്കൻ എമിറേറ്റുകളിലും നിരവധി സ്ഥാലങ്ങളിൽ റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റ പലരെയും ഹെലികോപ്റ്ററിലാണ് പൊലീസ് ആശുപത്രികളിലെത്തിച്ചത്. മഴമൂലം അപകട സാധ്യതയുള്ള മേഖലകളിലെല്ലാം പൊലീസ് പേട്രാളിങ് ശക്തമാക്കിയിരുന്നു.
മിക്ക റോഡുകളിലും രാവിലെ മുതൽ തന്നെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുഖ വിലക്കെടുത്ത് പാരാമെഡിക്കൽ സംഘവും കറങ്ങി നടന്നു. അമിത വേഗത കുറക്കാനും വെള്ളക്കെട്ട് ശ്രദ്ധിക്കാനും ദുബൈ റോഡുകളിലെ മുന്നറിയിപ്പ് ബോർഡുകൾ ഓർമിപ്പിച്ചു. ഉച്ചയ്ക്ക് മൂന്നുമണിവരെ ശക്തമായി പെയ്ത മഴ മണിക്കൂറുകൾ നീണ്ട ഗതാഗത ക്കുരുക്കിനാണ് ഇടയാക്കിയത്. ഷാർജ ദുബായ് റോഡിലും ദുബായ്ഷാർജ റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിരകൾതന്നെ രൂപപ്പെട്ടു.
മഴയിലും അമിത വേഗത്തിൽ വാഹനം ഓടിക്കുന്നതാണു റോഡപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മുൻപിലുള്ള വാഹനവുമായി അകലം പാലിക്കാത്തതും അപകട കാരണമാണെന്നു പൊലീസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം സംഭവിക്കു മ്പോൾ തിരക്കേറിയ റോഡിലും ടണലുകളിലും വാഹനം ഓടിക്കുമ്പോൾ അതീവശ്രദ്ധ വേണം.
ഹസാർഡ് ലൈറ്റ് മൂടൽമഞ്ഞിലും മഴയിലും ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഹസാർഡ് ലൈറ്റിട്ടശേഷം ഇടത്തോട്ടോ വലത്തോട്ടോ എന്നു സൂചിപ്പിക്കുന്ന ഇൻഡിക്കേറ്റർ ലൈറ്റിട്ടു സഞ്ചരിക്കുന്നത് മറ്റു വാഹന ഡ്രൈവർമാർക്ക് തിരിച്ചറിയാൻ സാധിക്കാതെ വരുന്നതും അപകട സാധ്യത വർധിപ്പിക്കും. ഹെഡ്‌ലൈറ്റ് ഹൈ-ബീം മോദിൽ ഉപയോഗിക്കുന്നതും സുരക്ഷിതമല്ല.