- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഗതാഗത നിയമലംഘനം തടയാൻ പുതിയ പരിഷ്കാരങ്ങളുമായി ഖത്തർ; വലതുവശത്തുകൂടി മറികടക്കുന്നവർക്ക് 500 റിയാൽ പിഴ; ഡ്രൈവിങിനിടയിലെ ഫോൺ വിളിക്കാരെ പിടികൂടാൻ കൂടുതൽ പരിശോധകർ
ദോഹ: ഗതാഗത നിയമലംഘനങ്ങൾ തടയാൻ പുതിയ പരിഷ്‌കാരങ്ങൾ ഉടൻ നടപ്പാക്കാനൊരു ങ്ങുകയാണ് ഖത്തർ. അപകടകരമായ ഡ്രൈവിങ് തടയാനും റോഡ് സുരക്ഷിതമാക്കാനുമുള്ള നടപടി ഉടൻ കൊണ്ടുവരാനാണ് അധികൃതരുടെ പദ്ധതി. ഇതിന്റെ ഭാഗമായി ലെയിൻ ഡിസിപ്ലിൻ പാലിക്കാത്ത മോട്ടോറിസ്റ്റുകൾക്ക് 500 ഖത്തർ റിയാൽ വരെ പിഴ നൽകേണ്ടിവരുമെന്ന് ഖത്തർ ട്രാഫിക്ക് ഡിപ്പാർട്ടുമെന്റ് അറ
ദോഹ: ഗതാഗത നിയമലംഘനങ്ങൾ തടയാൻ പുതിയ പരിഷ്‌കാരങ്ങൾ ഉടൻ നടപ്പാക്കാനൊരു ങ്ങുകയാണ് ഖത്തർ. അപകടകരമായ ഡ്രൈവിങ് തടയാനും റോഡ് സുരക്ഷിതമാക്കാനുമുള്ള നടപടി ഉടൻ കൊണ്ടുവരാനാണ് അധികൃതരുടെ പദ്ധതി.
ഇതിന്റെ ഭാഗമായി ലെയിൻ ഡിസിപ്ലിൻ പാലിക്കാത്ത മോട്ടോറിസ്റ്റുകൾക്ക് 500 ഖത്തർ റിയാൽ വരെ പിഴ നൽകേണ്ടിവരുമെന്ന് ഖത്തർ ട്രാഫിക്ക് ഡിപ്പാർട്ടുമെന്റ് അറിയിച്ചു. വലതു വശത്തുകൂടി ഓവർടേക്ക് ചെയ്യുന്നവർക്കും പിഴ നൽകേണ്ടിവരും. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി റൗണ്ടെബൗട്ടുകളിൽ പ്രത്യേക ക്യാമറകൾ സ്ഥാപിക്കും.
45 ദിവസത്തിനുള്ളിൽ ഇതിനായുള്ള ക്യാമറകൾ റോഡുകളിൽ അധികമായി സഥാപിക്കും. ട്രാഫിക്ക് ഡിപ്പാർട്ടുമെന്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് സാദ് അൽ ഖർജിയാണ് ഇതുസംബന്ധിച്ച് പരസ്യ പ്രഖ്യാപനം നടത്തിയത്.
വാഹനങ്ങൾ തമ്മിൽ ദൂരംപാലിച്ച് മാത്രം ഓടുക.(ഓടിക്കുന്ന വാഹനത്തിന്റെ നീളത്തിന്റെ ഇരട്ടിയിലധികം ദൂരം മുന്നിലുള്ള വാഹനത്തിനുപിന്നിൽ പാലിക്കുന്നത് സുരക്ഷിതം) വാഹനങ്ങൾതമ്മിൽ സുരക്ഷിതമായി അകലം പാലിച്ചില്ലെങ്കിൽ 500 റിയാൽ പിഴ ചുമത്തും. റോഡിൽ മൊബൈൽ ഫോൺ ജാമറുകൾ വെക്കാനാകില്ല. ഡോക്ടർ ജീവന്റെ സരംരക്ഷകരാണ്. അവരെ 24 മണിക്കൂറും ഫോണിൽ കിട്ടേണ്ടതുണ്ട്. എന്നാൽ, ്രൈഡിവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാൻ കൂടുതൽ പരിശോധകരെ ഉടൻ റോഡിൽ ഇറക്കുമെന്നും ഡയറക്ടർ പറഞ്ഞു.