- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വലതുവശത്തു കൂടിയുള്ള ഓവർടേക്കും വേഗതാ പരിധി ലംഘിക്കുന്നതും ഇനി ഗുരുതര കുറ്റങ്ങൾ; ഖത്തറിലെ ട്രാഫിക് നിയമ ഭേദഗതികൾക്ക് ശൂറാ കൗൺസിൽ അംഗീകാരം
ദോഹ: ചെറിയ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കുന്നതടക്കമുള്ള ഗതാഗത പരിഷ്‌കരണങ്ങൾ വരുത്തി ട്രാഫിക് നിയമത്തിലെ ചില അനുച്‌ഛേദങ്ങൾ ഭേദഗതിചെയ്യുന്നതിനുള്ള കരടുനിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. 2007ലെ 19-ാംനമ്പർ ട്രാഫിക് നിയമത്തിലെ ഭേദഗതികളാണ് ശൂറാകൗൺസിൽ അംഗീകരിച്ചത്. വാഹനങ്ങൾ വിൽപനയ്ക്കായി പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്ന
ദോഹ: ചെറിയ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കുന്നതടക്കമുള്ള ഗതാഗത പരിഷ്‌കരണങ്ങൾ വരുത്തി ട്രാഫിക് നിയമത്തിലെ ചില അനുച്‌ഛേദങ്ങൾ ഭേദഗതിചെയ്യുന്നതിനുള്ള കരടുനിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. 2007ലെ 19-ാംനമ്പർ ട്രാഫിക് നിയമത്തിലെ ഭേദഗതികളാണ് ശൂറാകൗൺസിൽ അംഗീകരിച്ചത്.
വാഹനങ്ങൾ വിൽപനയ്ക്കായി പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് ട്രാഫിക് അധികൃതരിൽ നിന്നു രേഖാമൂലം അനുമതി തേടണമെന്നാണ് 82-ാം അനുച്‌ഛേദത്തിൽ വരുത്തിയ ഭേദഗതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഗ്രൗണ്ടുകളിലും വാഹനങ്ങൾ വിൽപനയ്ക്കായി പ്രദർശിപ്പിക്കുന്നതിന് ഓട്ടോമൊബൈൽ ഷോറൂമുകൾ ഇനി രേഖാമൂലം അനുമതി തേടേണ്ടിവരും.
അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ പാർക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്തു നീക്കം ചെയ്യുന്നതിനു ട്രാഫിക് അധികൃതർക്ക് അധികാരം നൽകി 89-ാം അനുച്‌ഛേദവും ഭേദഗതി ചെയ്തിട്ടുണ്ട്.മൂന്നുമാസത്തിനുള്ളിൽ മുഴുവൻ പിഴയുമടച്ച് തിരിച്ചെടുത്തില്ലെങ്കിൽ വാഹനം ലേലം ചെയ്യാനും ട്രാഫിക് അധികൃതർക്ക് ഈ ഭേദഗതിയിലൂടെ അനുവാദം ലഭിച്ചിട്ടുണ്ട്.പിഴയേക്കാൾ അധികതുക ലേലത്തിൽ ലഭിച്ചാൽ ബാക്കിസംഖ്യ വാഹന ഉടമയ്ക്കു കൈമാറും. പിഴത്തുകയേക്കാൾ കുറഞ്ഞ തുകയേ ലേലത്തിൽ ലഭിക്കുന്നുള്ളൂവെങ്കിൽ ബാക്കി തുകയീടാക്കാൻ നിയമനടപടി ആരംഭിക്കും.
എന്നാൽ വലതു വശത്തുകൂടി മറ്റുവാഹനങ്ങളെ മറികടക്കുന്നതും അമിത വേഗവും ചുവപ്പു സിഗ്‌നൽ ലംഘനവും കൂടുതൽ ഗുരുതരകുറ്റങ്ങളാവും. എന്നാൽ പാർക്കിങ് നിയമലംഘനത്തിനുള്ള പിഴയിൽ ഇളവുണ്ടാകും.