- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിൻ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിലാവാൻ രണ്ടാഴ്‌ച്ച കൂടി മാത്രം; ബോധവൽക്കരണ പരിപാടികൾ ശക്തമാക്കി ഗതാഗത മന്ത്രാലയം
ബഹ്റൈനിൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ വരാൻ രണ്ടാഴ്‌ച്ച കൂടി മാത്രം അവശേഷിക്കെ ശക്തമായ ബോധവത്കരണ പരിപാടികളുമായി ഗതാഗത മന്ത്രാലയം രംഗത്തെത്തി. അടുത്തമാസം ഏ!ഴാം തീയ്യതി മുതൽ ആണ് പുതിയ ട്രാഫിക് നിയമത്തിന് നടപ്പിലാകുന്നത്. പുതിയതായി ആവിഷ്‌കരിച്ച ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിവു പകരുന്ന രീതിയിലാണ്, ബോധവൽക്കരണ
ബഹ്റൈനിൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ വരാൻ രണ്ടാഴ്‌ച്ച കൂടി മാത്രം അവശേഷിക്കെ ശക്തമായ ബോധവത്കരണ പരിപാടികളുമായി ഗതാഗത മന്ത്രാലയം രംഗത്തെത്തി. അടുത്തമാസം ഏ!ഴാം തീയ്യതി മുതൽ ആണ് പുതിയ ട്രാഫിക് നിയമത്തിന് നടപ്പിലാകുന്നത്.
പുതിയതായി ആവിഷ്‌കരിച്ച ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിവു പകരുന്ന രീതിയിലാണ്, ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ശ്രദ്ധാപൂർവം വാഹനങ്ങൾ കൈകാര്യം ചെയ്യുനത് വഴി മനുഷ്യ ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നത് തടയുവാനും നിയന്ത്രിക്കുവാനും സാധിക്കും.
ഗതാഗത നിയമങ്ങളെക്കുറിച്ച് ക്യത്യമായ അവബോധം വളർത്തുവാനും തെറ്റായ രീതികളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകാനുമാണ് വിപുലമായ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ട്രാഫിക് ഡയരക്ടർ ശൈഖ് നാസിർ ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ അറിയിച്ചു. വിവിധ സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, സോഷ്യൽ നെറ്റ് വർക്കുകൾ എന്നിവയുടെ സഹകരണവും ബോധവൽക്കരണ പരിപാടികളിൽ ഉറപ്പ് വരുത്തും.
ആധുനിക സാങ്കേതിക വിദ്യകളുടെ സഹകരണത്തോടെ നിയമ ലംഘനങ്ങൾ പിടികൂടുകയും വർദ്ധിപ്പിച്ച പിഴ ഈടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.