- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വാഹനമോടിക്കുമ്പോൾ ഗതാഗത നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക; നിയമലംഘകരെ പിടികൂടാൻ പിന്നാലെ ബൈക്കിൽ പൊലീസുണ്ട്
സിംഗപ്പൂർ: അലക്ഷ്യമായി വാഹനമോടിക്കുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കൈയോടെ പിടികൂടാൻ ട്രാഫിക് പൊലീസ് സംഘം ബൈക്കിൽ പട്രോൾ ആരംഭിച്ചു. ട്രാഫിക് പൊലീസിന്റെ പുതുതായി ആരംഭിച്ച ബൈക്ക് സംഘം നിയമലംഘകരെ കൈയോടെ പിടികൂടി ഫൈൻ ചുമത്തുന്നുണ്ട്. ട്രാഫിക് നിയമത്തിന്റെ ബോധവത്ക്കരണത്തോടനുബന്ധിച്ച് ട്രാഫിക് പൊലീസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മിച്ച പ്രതികരണമാണ് ലഭിക്കുന്നത്. റോഡ് അപകടങ്ങൾ കുറയ്ക്കുക, ട്രാഫിക് നിയമലംഘകരെ പിടികൂടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഈ പദ്ധതി ജൂൺ മുതൽ സിംഗപ്പൂരിൽ നിലവിലുണ്ട്. കവർട്ട് ഓഫീസർമാർ എന്നറിയപ്പെടുന്ന ഈ സംഘം ബൈക്കിൽ കറുത്ത ജാക്കറ്റ് ധരിച്ച് 900 സിസി മോട്ടോർ സൈക്കിളിൽ ചുറ്റിക്കറങ്ങുന്നത്. ലെയ്ൻ തെറ്റിച്ച് ഓടുന്ന വാഹനങ്ങളേയും അശ്രദ്ധയോടെ പായുന്ന മോട്ടോർ സൈക്കിൾ യാത്രക്കാരേയും മറ്റും ഉടനടി പിടികൂടി പിഴയടപ്പിക്കുകയും ചെയ്യും. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ആയിരം ഡോളർ വരെ പിഴയും ആറു മാസം വരെ തടവ
സിംഗപ്പൂർ: അലക്ഷ്യമായി വാഹനമോടിക്കുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കൈയോടെ പിടികൂടാൻ ട്രാഫിക് പൊലീസ് സംഘം ബൈക്കിൽ പട്രോൾ ആരംഭിച്ചു. ട്രാഫിക് പൊലീസിന്റെ പുതുതായി ആരംഭിച്ച ബൈക്ക് സംഘം നിയമലംഘകരെ കൈയോടെ പിടികൂടി ഫൈൻ ചുമത്തുന്നുണ്ട്. ട്രാഫിക് നിയമത്തിന്റെ ബോധവത്ക്കരണത്തോടനുബന്ധിച്ച് ട്രാഫിക് പൊലീസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മിച്ച പ്രതികരണമാണ് ലഭിക്കുന്നത്.
റോഡ് അപകടങ്ങൾ കുറയ്ക്കുക, ട്രാഫിക് നിയമലംഘകരെ പിടികൂടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഈ പദ്ധതി ജൂൺ മുതൽ സിംഗപ്പൂരിൽ നിലവിലുണ്ട്. കവർട്ട് ഓഫീസർമാർ എന്നറിയപ്പെടുന്ന ഈ സംഘം ബൈക്കിൽ കറുത്ത ജാക്കറ്റ് ധരിച്ച് 900 സിസി മോട്ടോർ സൈക്കിളിൽ ചുറ്റിക്കറങ്ങുന്നത്. ലെയ്ൻ തെറ്റിച്ച് ഓടുന്ന വാഹനങ്ങളേയും അശ്രദ്ധയോടെ പായുന്ന മോട്ടോർ സൈക്കിൾ യാത്രക്കാരേയും മറ്റും ഉടനടി പിടികൂടി പിഴയടപ്പിക്കുകയും ചെയ്യും.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ആയിരം ഡോളർ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കാം. ഇതേ കുറ്റത്തിന് രണ്ടാമത് പിടിക്കപ്പെടുമ്പോൾ പിഴ രണ്ടായിരം ഡോളറായി തടവു ശിക്ഷ 12 മാസമായും ഉയരും. ഓവർ സ്പീഡുകാർക്ക് 200 ഡോളർ വരെ പിഴയും 24 ഡീമെരിറ്റ് പോയിന്റും ലഭിക്കും. അശ്രദ്ധയോടെ വാഹനം ഓടിക്കുന്നവർക്ക് മൂവായിരം ഡോളർ വരെ പിഴയും 12 മാസം വരെ തടവും രണ്ടും ഒരുമിച്ചോ ലഭിക്കും. ഇതേ കുറ്റത്തിന് രണ്ടാമത് പിടിക്കപ്പെടുമ്പോൾ അയ്യായിരം ഡോളർ വരെയായിരിക്കും പിഴ. രണ്ടു വർഷം വരെ തടവും ലഭിക്കും.