- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
റമദാൻ കാലത്തും ഗതാഗത നിയമലംഘനങ്ങൾക്ക് കുറവില്ല; പിടികൂടിയത് 1700ലധികം വാഹനങ്ങൾ
ഗതാഗത കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പിടികൂടുവാനായി നടത്തുന്ന ശക്തമായ പരിശോധനയിൽ 1760 വാഹനങ്ങൾ പിടികൂടിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ലൈസൻസ് പുതുക്കാത്തവർ, അശ്രദ്ധമായി വാഹനം ഓടിച്ചവർ, മറ്റുള്ളവർക്ക് ഭീഷണിയാകുന്ന തരത്തിൽ വാഹനം ഓടിച്ചവർ തുടങ്ങിയവരുടെ വാഹനങ്ങളാണ് പിടികൂടിയത്. രാജ്യമെമ്പാടും ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് പരിശോധനകൾ നടത്തിയത്. വാഹനം ഓടിക്കുമ്പോൾ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കിടയിലും നിയമങ്ങൾ പാലിക്കാത്തവർക്കും ഇടയിൽ 2007 ലെ ഗതാഗത നിയമത്തെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുക എന്നതു ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്. താമസ സ്ഥലങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുവാൻ നടത്തിയ പരിശോധനയിൽ 26 ഗതാഗത ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കുന്നു. ഇതു കൂടാതെ ലൈസൻസില്ലാതെ വാഹനമോടിച്ചവരെയും പിടികൂടിയിട്ടുണ്ട്. ഇവരുടെമേൽ കൂടുതൽ നടപടികൾ സ്വീകരിക്കും. എല്ലാ വാഹന ഉടമകളും പരിശോധനയോട് സഹകരിക്കണമെന്നും ലൈസൻസില്ലാതെ വാഹനം ഓടിക്കു
ഗതാഗത കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പിടികൂടുവാനായി നടത്തുന്ന ശക്തമായ പരിശോധനയിൽ 1760 വാഹനങ്ങൾ പിടികൂടിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ലൈസൻസ് പുതുക്കാത്തവർ, അശ്രദ്ധമായി വാഹനം ഓടിച്ചവർ, മറ്റുള്ളവർക്ക് ഭീഷണിയാകുന്ന തരത്തിൽ വാഹനം ഓടിച്ചവർ തുടങ്ങിയവരുടെ വാഹനങ്ങളാണ് പിടികൂടിയത്.
രാജ്യമെമ്പാടും ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് പരിശോധനകൾ നടത്തിയത്. വാഹനം ഓടിക്കുമ്പോൾ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കിടയിലും നിയമങ്ങൾ പാലിക്കാത്തവർക്കും ഇടയിൽ 2007 ലെ ഗതാഗത നിയമത്തെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുക എന്നതു ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്.
താമസ സ്ഥലങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുവാൻ നടത്തിയ പരിശോധനയിൽ 26 ഗതാഗത ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കുന്നു. ഇതു കൂടാതെ ലൈസൻസില്ലാതെ വാഹനമോടിച്ചവരെയും പിടികൂടിയിട്ടുണ്ട്. ഇവരുടെമേൽ കൂടുതൽ നടപടികൾ സ്വീകരിക്കും.
എല്ലാ വാഹന ഉടമകളും പരിശോധനയോട് സഹകരിക്കണമെന്നും ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരെ വിലക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി.