ദുബായ്: ഗതാഗത നിയമങ്ങളെകുറിച്ച് കുട്ടികൾക്കിടയിൽ ബോധവത്ക്കരണത്തിനായി ദുബായ് റോഡ്‌സ് ആൻസ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) സ്മാർട്ട് ആപ്പ് പുറത്തിറക്കി. സലാമ മാഗസിന്റെ പരിഷ്‌ക്കരിച്ച് സ്മാർട്ട് ആപ്പാണ് കുട്ടികൾക്കായി പുറത്തിറക്കിയിട്ടുള്ളത്. ഓഗ്മെന്റഡ് റിയാലിറ്റി ഗെയിങ് ഉൾപ്പെടെ നവീന വിദ്യകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുട്ടികളെ ആകർഷിക്കുന്നതിന് കാർട്ടൂൺ കഥാപാത്രങ്ങളടക്കം ഒട്ടേറെ വിഭവങ്ങൾ സലാമ മാഗസിനിൽ ഉണ്ട്. കുട്ടികൾക്ക് ഗതാഗത സുരക്ഷ മുൻനിർത്തിയാണ് ആർടിഎ ഇതു പുറത്തിറക്കുന്നത്. സ്മാർട്ട് ഫോൺ, ഐ പാഡ് എന്നിവയിൽ സൗജന്യമായി ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ് സലാമ മാഗസിൻ. ആപ്പിൾ, ആൻഡ്രോയ്ഡ് ഈ സ്‌റ്റോറുകളിൽ ആപ്പിന്റെ പേര് ടൈപ്പ് ചെയ്തു കൊടുത്താൻ ഉടൻ തന്നെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്‌തെടുക്കാം.