കുവൈറ്റി സിറ്റി: അനധികൃതമായി വാഹനമോടിച്ച 3995 പേർ പിടിയിലായതായയി ട്രാഫിക് പൊലീസ്. ഇത്തരത്തിൽ അനധികൃതമായി വാഹനമോടിക്കുന്നവരേ.ും ഗതാഗത നിയമലംഘകരേയും പിടികൂടാനുള്ള തെരച്ചിൽ ഊർജിതമാക്കിയതായി ട്രാഫിക് പൊലീസ് വ്യക്തമാക്കി.

നിയമലംഘനം നടത്തിയ 243 വാഹനങ്ങളും  പിടിച്ചെടുത്തു. ഇതിൽ പത്ത് പേർ കുട്ടികളാണ്. അറസ്റ്റ് ചെയ്തവരിലൊരാളെ നാടുകടത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത അണ്ടർ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് പരിശോധന. റോഡ്‌സുരക്ഷ ഉറപ്പാക്കാനായി ഇത്തരം മിന്നൽ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാ പ്രചരണങ്ങളും നടത്തുന്നുണ്ട്. താമസ നിയമം ലംഘിച്ച 241 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷയ്ക്കായി ജീവനക്കാരുമായി പ്രവാസികളും പൗരന്മാരും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.