- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ട്രാഫിക് നിയമ ലംഘനം; ജിസിസിക്ക് ഏകീകൃത നിയമം കൊണ്ടുവരുന്നു
ദോഹ: ഗൾഫ് മേഖലയിൽ റോഡ് അപകടങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിന് ജി.സി.സി രാജ്യങ്ങളിൽ ഏകീകൃത ഗതാഗത നിയമം ഉടൻ പ്രാബല്യത്തിൽ വരും. ആറു ജിസിസി രാജ്യങ്ങളിലേയും ഗതാഗത, മാദ്ധ്യമ ബോധവത്ക്കരമ വിഭാഗം ഡയറക്ടർമാരുടെ യോഗത്തിൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് സാദ് അൽ ഖർജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് ജി.സി.സി. രാജ്യങ്ങളിലും അധികം താമസിയാതെ ഏകീകൃത ഗതാഗത നിയമം നടപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ വ്യാപകമായി ലംഘിക്കുന്നതായി കണ്ടെത്തിയതിനാലാണ് പിഴയടക്കാൻ ഏകീകൃത സംവിധാനം കൊണ്ടുവരുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ മറ്റു രാജ്യങ്ങളിൽ ചെന്ന് ഗതാഗത നിയമ ലംഘനം നടത്തി പിഴ അടക്കാതെ രക്ഷപ്പെടുന്നവർക്കു മേൽ പിടി വീഴും. നിലവിൽ ഏതെങ്കിലുമൊരു ജിസിസി രാജ്യത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു ഗൾഫ് രാജ്യത്ത് ചെന്ന് ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ പിഴ ചുമത്താൻ സാങ്കേതികമായി തടസ്സമുണ്ടായിരുന്നു. ഗതാഗത നിയമ ലംഘനം ശ്രദ്ധയിൽപെട്ടാ
ദോഹ: ഗൾഫ് മേഖലയിൽ റോഡ് അപകടങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിന് ജി.സി.സി രാജ്യങ്ങളിൽ ഏകീകൃത ഗതാഗത നിയമം ഉടൻ പ്രാബല്യത്തിൽ വരും. ആറു ജിസിസി രാജ്യങ്ങളിലേയും ഗതാഗത, മാദ്ധ്യമ ബോധവത്ക്കരമ വിഭാഗം ഡയറക്ടർമാരുടെ യോഗത്തിൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് സാദ് അൽ ഖർജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് ജി.സി.സി. രാജ്യങ്ങളിലും അധികം താമസിയാതെ ഏകീകൃത ഗതാഗത നിയമം നടപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ വ്യാപകമായി ലംഘിക്കുന്നതായി കണ്ടെത്തിയതിനാലാണ് പിഴയടക്കാൻ ഏകീകൃത സംവിധാനം കൊണ്ടുവരുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ മറ്റു രാജ്യങ്ങളിൽ ചെന്ന് ഗതാഗത നിയമ ലംഘനം നടത്തി പിഴ അടക്കാതെ രക്ഷപ്പെടുന്നവർക്കു മേൽ പിടി വീഴും.
നിലവിൽ ഏതെങ്കിലുമൊരു ജിസിസി രാജ്യത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു ഗൾഫ് രാജ്യത്ത് ചെന്ന് ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ പിഴ ചുമത്താൻ സാങ്കേതികമായി തടസ്സമുണ്ടായിരുന്നു. ഗതാഗത നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് പണം അയക്കുകയാണ് നിലവിലുള്ള രീതി.
നിയമ നിർമ്മാണം സംബന്ധിച്ച് 90 ശതമാനം ജോലികളും പൂർത്തിയായി. ഖത്തർ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ നിയമം നടപ്പാക്കാൻ തയ്യാറായി കഴിഞ്ഞു. മറ്റ് ജി.സി.സി. രാജ്യങ്ങളുമായുള്ള ചർച്ച നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ജി.സി.സി. രാജ്യങ്ങളും നിയമം നടപ്പാക്കാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒരു രാജ്യത്തെ വാഹനസഞ്ചാരിക്ക് മറ്റ് ജി.സി.സി. രാജ്യങ്ങളിലെ ഗതാഗതനിയമം പാലിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അദ്ദേഹം ചൂണിക്കാട്ടി.