- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈവേകളിൽ ഫാസ്റ്റ് ലെയ്‌നിലൂടെ പതുക്കെ കാറോടിച്ചാൽ പിഴയും ജയിൽ ശിക്ഷയും ഉറപ്പ്; ഗതാഗത തടസം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരേ ശക്തമായ നടപടിയുമായി റോയൽ ഒമാൻ പൊലീസ്
മസ്‌ക്കറ്റ്: ഹൈവേകളിലെ ഫാസ്റ്റ് ലെയ്‌നിലൂടെ പതുക്കെ വാഹനമോടിക്കുന്നവർക്ക് പിഴയും ജയിൽ ശിക്ഷയും ഉറപ്പാക്കുന്ന തരത്തിൽ ഗതാഗത നിയമം പരിഷ്‌ക്കരിച്ചു. സുൽത്താൻ ഖബൂസ് ഹൈവേകളിലും മറ്റും ഫാസ്റ്റ് ലെയ്‌നിലൂടെ വാഹനങ്ങൾ പതുക്കെ ഓടിക്കുന്നത് ഇപ്പോൾ ശല്യമായി തീർന്നിട്ടുണ്ടെന്നും ഇത് വൻ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും റോയൽ ഒമാൻ പൊലീസ് വെളിപ്പെടുത്തി. ഫാസ്റ്റ് ലെയ്‌നിലൂടെ വേഗം കുറഞ്ഞ വാഹനങ്ങൾ നീങ്ങുന്നതിനാൽ പലയിടങ്ങളിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെടാറുണ്ട്. പിന്നാലെയെത്തുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന രീതിയിൽ ഫാസ്റ്റ് ലെയ്‌നിലൂടെ വാഹനമോടിക്കുന്നവർക്കെതിരേ ഗതാഗത നിയമലംഘനത്തിന്റെ പേരിൽ കേസെടുക്കുമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. വേഗത കുറച്ച് വാഹനമോടിക്കേണ്ടവർക്ക് മധ്യഭാഗത്തുള്ളതും വലതു വശത്തുള്ളതമായ ലെയ്‌നിലൂടെ വാഹനമോടിക്കാം. ഫാസ്റ്റ് ലെയ്‌നിലൂടെ വേഗം കുറച്ച് വാഹനമോടിക്കുന്നവർ പിന്നാലെയെത്തുന്നവരെ ട്രാഫിക് നിയമം തെറ്റിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും വിലയിരുത്തുന്നു. മധ്യഭാഗത്തും വലതുവശത്ത
മസ്‌ക്കറ്റ്: ഹൈവേകളിലെ ഫാസ്റ്റ് ലെയ്‌നിലൂടെ പതുക്കെ വാഹനമോടിക്കുന്നവർക്ക് പിഴയും ജയിൽ ശിക്ഷയും ഉറപ്പാക്കുന്ന തരത്തിൽ ഗതാഗത നിയമം പരിഷ്‌ക്കരിച്ചു. സുൽത്താൻ ഖബൂസ് ഹൈവേകളിലും മറ്റും ഫാസ്റ്റ് ലെയ്‌നിലൂടെ വാഹനങ്ങൾ പതുക്കെ ഓടിക്കുന്നത് ഇപ്പോൾ ശല്യമായി തീർന്നിട്ടുണ്ടെന്നും ഇത് വൻ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും റോയൽ ഒമാൻ പൊലീസ് വെളിപ്പെടുത്തി.
ഫാസ്റ്റ് ലെയ്‌നിലൂടെ വേഗം കുറഞ്ഞ വാഹനങ്ങൾ നീങ്ങുന്നതിനാൽ പലയിടങ്ങളിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെടാറുണ്ട്. പിന്നാലെയെത്തുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന രീതിയിൽ ഫാസ്റ്റ് ലെയ്‌നിലൂടെ വാഹനമോടിക്കുന്നവർക്കെതിരേ ഗതാഗത നിയമലംഘനത്തിന്റെ പേരിൽ കേസെടുക്കുമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. വേഗത കുറച്ച് വാഹനമോടിക്കേണ്ടവർക്ക് മധ്യഭാഗത്തുള്ളതും വലതു വശത്തുള്ളതമായ ലെയ്‌നിലൂടെ വാഹനമോടിക്കാം.
ഫാസ്റ്റ് ലെയ്‌നിലൂടെ വേഗം കുറച്ച് വാഹനമോടിക്കുന്നവർ പിന്നാലെയെത്തുന്നവരെ ട്രാഫിക് നിയമം തെറ്റിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും വിലയിരുത്തുന്നു. മധ്യഭാഗത്തും വലതുവശത്തും ഉള്ള ലെയ്‌നുകൾ കാലിയാണെങ്കിലും ഇത്തരക്കാർ ഇടതുവശത്തുള്ള ഫാസ്റ്റ് ലെയ്‌നിലൂടെ വാഹനമോടിക്കുന്നത് അരോചകമാണെന്നും വാഹനഉടമകൾ പറയുന്നു. ഇത്തരത്തിൽ ലെയ്ൻ തെറ്റി ഓടിക്കുന്നവർക്ക് ട്രാഫിക് നിയമം ആർട്ടിക്കിൾ 51 അനുസരിച്ച് 30 ദിവസത്തെ ജയിൽ ശിക്ഷയോ 150 റിയാൽ പിഴയോ അല്ലെങ്കിൽ ഇതുരണ്ടും ഒരുമിച്ചോ നൽകും. ഹൈവേകളിലൂടെ വേഗത കുറച്ച് വാഹനമോടിക്കാൻ ഇഷ്ടപ്പെടുന്നവർ വലതു വശത്തുള്ള ലെയ്‌നിലൂടെ വാഹനമോടിക്കണമെന്നും മറ്റു വാഹനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കരുതെന്നും റോയൽ ഒമാൻ പൊലീസ് പറയുന്നു.