- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവിൽ നിന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 32 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി; പഠനം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത് മംഗളൂരുവിൽ പഠനം പൂർത്തിയാക്കിയ നഴ്‌സുമാരെ; സംഭവത്തിൽ കൺസൾട്ടൻസി ഉടമയായ മലയാളി അറസ്റ്റിൽ; മനുഷ്യക്കടത്തിന് ശ്രമിച്ച കുറ്റത്തിന് കേസെടുത്ത് പൊലീസ്
ബെംഗളൂരു: പഠനം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച 32 മലയാളി നഴ്‌സുമാരെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രക്ഷപ്പെടുത്തി. മംഗളൂരു കങ്കനാടിയിലെ ഹോപ്‌സിൻ എജ്യുക്കേഷൻ ഇന്റർനാഷണൽ എന്ന കൺസൾട്ടൻസി സ്ഥാപനമാണ് നഴ്‌സുമാരെ എത്തിച്ചത്. സ്ഥാപന ഉടമയും മലയാളിയുമായ ടോണി ടോമിനെ(40) പൊലീസ് അറസ്റ്റു ചെയ്തു. നഴ്‌സുമാരെ നാട്ടിലേക്ക് മടക്കിയയച്ചു. മനുഷ്യക്കടത്തിന് ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ടോണിക്കെതിരേ കേസെടുത്തത്. മംഗളൂരുവിൽ നഴ്‌സിങ് പഠനം പൂർത്തിയാക്കിയവരെയാണ് കബളിപ്പിച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത്. കൂട്ടത്തോടെ നഴ്‌സുമാരെ കണ്ടപ്പോൾ സംശയം തോന്നിയ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അർമേനിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ട്രഡീഷണൽ മെഡിസിനിൽ ജർമൻ ഭാഷാകോഴ്‌സിലേക്കെന്നാണ് നഴ്‌സുമാരെ അറിയിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ നാലിന് അർമേനിയയിലേക്കുള്ള വിമാനത്തിൽ കൊണ്ടുപോകാനായിരുന്നു പദ്ധതി. നഴ്‌സുമാരെ ചോദ്യം ചെയ്തതിൽനിന്ന് എമിഗ്രഷൻ ഉദ്യോഗസ്ഥർക്ക് കോഴ്സിനെക്കുറിച്ച് സംശ
ബെംഗളൂരു: പഠനം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച 32 മലയാളി നഴ്‌സുമാരെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രക്ഷപ്പെടുത്തി. മംഗളൂരു കങ്കനാടിയിലെ ഹോപ്‌സിൻ എജ്യുക്കേഷൻ ഇന്റർനാഷണൽ എന്ന കൺസൾട്ടൻസി സ്ഥാപനമാണ് നഴ്‌സുമാരെ എത്തിച്ചത്. സ്ഥാപന ഉടമയും മലയാളിയുമായ ടോണി ടോമിനെ(40) പൊലീസ് അറസ്റ്റു ചെയ്തു. നഴ്‌സുമാരെ നാട്ടിലേക്ക് മടക്കിയയച്ചു. മനുഷ്യക്കടത്തിന് ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ടോണിക്കെതിരേ കേസെടുത്തത്. മംഗളൂരുവിൽ നഴ്‌സിങ് പഠനം പൂർത്തിയാക്കിയവരെയാണ് കബളിപ്പിച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത്. കൂട്ടത്തോടെ നഴ്‌സുമാരെ കണ്ടപ്പോൾ സംശയം തോന്നിയ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അർമേനിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ട്രഡീഷണൽ മെഡിസിനിൽ ജർമൻ ഭാഷാകോഴ്‌സിലേക്കെന്നാണ് നഴ്‌സുമാരെ അറിയിച്ചിരുന്നത്.
ചൊവ്വാഴ്ച പുലർച്ചെ നാലിന് അർമേനിയയിലേക്കുള്ള വിമാനത്തിൽ കൊണ്ടുപോകാനായിരുന്നു പദ്ധതി. നഴ്‌സുമാരെ ചോദ്യം ചെയ്തതിൽനിന്ന് എമിഗ്രഷൻ ഉദ്യോഗസ്ഥർക്ക് കോഴ്‌സിനെക്കുറിച്ച് സംശയമുണ്ടായതിനെത്തുടർന്ന് വിമാനത്താവളം പൊലീസിനെ വിവരമറിയിച്ചു. കോഴ്സിനെക്കുറിച്ച് പത്രപരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനവുമായി ബന്ധപ്പെട്ടതെന്ന് നഴ്‌സുമാർ പൊലീസിന് മൊഴി നൽകി. ജർമൻ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് വിദേശത്തെ പ്രമുഖ ആശുപത്രികളിൽ ജോലി ഉറപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. വിമാന ടിക്കറ്റിനും വിസ ചെലവിലേക്കുമായി 30,000 രൂപ ഈടാക്കിയിരുന്നു. കോഴ്സ് ഫീസായി 1200 അമേരിക്കൻ ഡോളറും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പൊലീസ് അന്വേഷണത്തിൽ അർമേനിയയിൽ ഇത്തരത്തിലുള്ള കോഴ്‌സ് ഇല്ലെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് കേസെടുത്തതെന്നും സ്ഥാപന ഉടമയെ അറസ്റ്റു ചെയ്തതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കല കൃഷ്ണസ്വാമി പറഞ്ഞു. 32 നഴ്‌സുമാരുടെയും മൊഴി പൊലീസ് ശേഖരിച്ചു. രണ്ടു മാസത്തെ കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം മടക്ക വിമാന ടിക്കറ്റ് സൗജന്യമായി നൽകുമെന്നും ടോണി ടോം ഉറപ്പ് നൽകിയിരുന്നുവെന്നും നഴ്‌സുമാർ പറഞ്ഞു. ഇതിന് മുമ്പ് രണ്ട് മെഡിക്കൽ വിദ്യാർത്ഥികളെ അർമേനിയയിലേക്ക് പഠനത്തിന് വിട്ടിരുന്നുവെന്നും ഇവർ പഠനം തുടരുന്നുണ്ടെന്നും ടോണി ടോം പൊലീസിന് മൊഴി നൽകി.