രാജ്യത്ത് പിഴ ഈടാക്കുക വേഗപരിധിയേക്കാൾ 10 ശതമാനം അധികം കടക്കുന്ന ഡ്രൈവർമാർക്കായിരിക്കുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി.അടുത്തിടെ ഇതുസംബന്ധിച്ച് ആശങ്കകൾക്ക് മറുപടിയായാണ് ട്രാഫിക് അധികൃതർ തീരുമാനം അറിയിച്ചത്.

റോഡുകളിലും ജംഗ്ഷനുകളിലും ഉയർന്ന വേഗപരിധി 10 ശതമാനത്തിൽ അധികം കടക്കുന്ന വാഹനങ്ങൾക്ക് മാത്രമേ പിഴ ഈടാക്കു.80 കിലോമീറ്റർ വേഗപരിധിയുള്ള റോഡിൽ 88 കിലോമീറ്ററിന് മുകളിലും, 100 കിലോമീറ്റർ വേഗപരിധിയുള്ള റോഡിൽ 110 കിലോമീറ്ററിന് മുകളിലും, വേഗതയിൽ സഞ്ചരിച്ചാൽ മാത്രമേ പിഴയീടാക്കൂ.പുതിയ ഭേദഗതികൾക്കനു സരിച്ചായിരിക്കും നിരീക്ഷണ ക്യാമറകളും പ്രവർത്തിക്കുക.

ക്യാമറകൾ ഗ്രീൻ സിഗ്‌നൽ വേളയിലും അമിതവേഗത്തിൽ പോകുന്ന വാഹനങ്ങളുടെ ചിത്രങ്ങളെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി.സിഗ്‌നലുകളിൽ അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.