ദുബൈ:ഇയർ ഓഫ് ഗിവിംഗിന്റെ ഭാഗമായി ട്രാഫിക്ക് പിഴകളിൽ അമ്പത് ശതമാനം ഇളവ് നല്കാൻ ദുബൈ ട്രാഫിക് വിഭാഗം.ട്രാഫിക് സംബന്ധമായ പിഴ അടക്കേണ്ടവർക്ക് 50 ശതമാനത്തിന്റെ കിഴിവാണ് ലഭിക്കുക. തിങ്കളാഴ്ച രാത്രി ട്വിറ്റർ വഴിയാണ് ദുബൈ മന്ത്രാലയം ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.

ഇത് പ്രകാരം 2016 വരെയുള്ള ട്രാഫിക് നിയമ ലംഘനങ്ങൾക്കും 2017 ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള ഗതാഗത നിയമ ലംഘങ്ങൾക്കുമാണ് ആനുകൂല്യം ലഭിക്കുക. അതേസമയം 2017 തുടക്കത്തിലുണ്ടായ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.

2017 ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെ ലഭിക്കുമെന്നും 2017 ജനുവരി മുതൽ ജൂൺ 30 വരെ ലഭിക്കില്ലെന്നും ദുബൈ പൊലീസ് കമാന്റർ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖൈഫ ബിൻ സയ്യെദ് അൽ മാറി പറഞ്ഞു.

നേരത്തെ പെരുന്നാൾ പ്രമാണിച്ചു ഫുജൈറയിൽ തടഞ്ഞു വെച്ച വാഹനങ്ങളെല്ലാം റിലീസ് ചെയ്യണമെന്ന് ഫുജൈറ പൊലീസ് ഉത്തരവിട്ടിരുന്നു.