ദോഹ: ദുഹൈൽ സൗത്ത് സ്ട്രീറ്റിലെ ജരിയാൻ അൽ നിജിമ ഇന്റർസെക്ഷനിൽ നിന്ന് അൽ ശമാൽ റോഡിലേക്കുള്ള ദിശയിൽ ഗതാഗതം താത്കാലികമായി അടക്കുന്നു. ദുഹൈൽ സൗത്ത് സ്ട്രീറ്റ് റൗണ്ട് എബൗട്ടിന് പിന്നിട്ടയുടനെ അൽ ശമാൽ റോഡിന്റെ സമാന്തര സർവീസ് റോഡുള്ള റൗണ്ട്എബൗട്ട് വരെയാണ് അടക്കുന്നത്.

ഇന്ന് മുതൽ രണ്ട് മാസത്തേക്കാണ് ഗതാഗത പരിഷ്‌കാരം. ഈ കാലയളവിൽ അൽ ഖഫ്ജി സ്ട്രീറ്റ് പകരം ഉപയോഗിക്കാം. ജരിയാൻ നിജിമ ഇന്റർസെക്ഷനിൽ നിന്ന് ജിലിയ്യ ഇന്റർസെക്ഷനിലേക്ക് വന്ന് വലത് തിരിഞ്ഞ് എൻവയോൺമെന്റ് സ്ട്രീറ്റിലേക്ക് നേരെ പോകുകയും വീണ്ടും വലതു തിരിഞ്ഞ് ദുഹൈൽ ബ്രിഡ്ജിന്റെ അടിയിലുള്ള റൗണ്ട്എബൗട്ടിൽ അൽ ശമാൽ റോഡിന്റെ സമാന്തര സർവീസ് റോഡിലേക്ക് പ്രവേശിക്കുകയും ചെയ്യാം.

സൽവ റോഡിലും ഗതാഗത പരിഷ്‌കരണം വരുത്തിയിട്ടുണ്ട്. അബുസംറ- ദോഹ പാതയിലെ കിഴക്കുഭാഗത്തെ നാലുവരിപാതയിൽ ഒരു കിലോമീറ്റർ ഭാഗമാണ് താത്കാലികമായി അടച്ചിടുന്നു. എക്സിറ്റ് 30 കഴിഞ്ഞ് ഏകദേശം മൂന്ന് കിലോമീറ്റർ പിന്നിട്ട് എക്സിറ്റ് 26 (അക്വ പാർക്കിന് സമീപം) വരെയുള്ള ഭാഗമാണ് അടച്ചിടുക. അൽ ഖാലിദിയ്യ പ്രദേശം മുതൽ സൽവ റോഡ് വരെയുള്ള ഭാഗവും അടക്കുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ അർധരാത്രി മുതൽ രാവിലെ ആറ് വരെയുള്ള സമയമാണ് അടച്ചിടുക.