കോതമംഗലം;പുഴയിൽ മുങ്ങിത്താണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവിന് ദാരുണാന്ത്യം.വാരപ്പെട്ടി ഇഞ്ചൂർ ചെക്ക് ഡാമിന് സമീപത്ത് പുഴയിലെ കയത്തിൽ അകപ്പെട്ട മകൻ അമീറിനെ(12)നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് ഇഞ്ചൂർ കുറുമാട്ടുകുടി എബി കെ അലിയാർ (42)ആണ് മരണപ്പെട്ടത്.അമീറിനെ നാട്ടുകാർ രക്ഷപെടുത്തി.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ഇന്നലെയായിരുന്നു എബിയുടെ വിവാഹ വാർഷികം.'13 വഷങ്ങൾ പോയതറിയാതെ ' എന്ന കുറിപ്പോടെ ഭാര്യയ്ക്കും മക്കൾക്കും ഒപ്പമുള്ള ചിത്രം തന്റെ ഫേസ് ബുക്ക് പേജിൽ പങ്കിട്ട് മണിക്കൂറുകൾക്കമാണ് മരണം എബിയെ തേടിയെത്തിയത്.സംഭവം കുടുംബാംഗങ്ങളെ മാത്രമല്ല,നാടിനെ ഒന്നാകെ കണ്ണീരിലാഴ്തിത്തിയിരിക്കുകയാണ്.

മക്കളായ ആശീർ ,ആദിൽ ,അമീർ എന്നിവരെയും കൂട്ടി സാധാരണ കുളിക്കാനിറങ്ങുന്ന കടവിലാണ് ഇന്നും ഇറങ്ങിയത്.ഇടയ്ക്ക് മകൻ അമീർ മുകളിലേയ്ക്ക് നീന്തി, കയത്തിൽ അപ്പെട്ടുവെന്നും രക്ഷിക്കാനുള്ള ശ്രമത്തിൽ എബിയും കയത്തിൽ അകപ്പെടുകയായിരുന്നെന്നുമാണ് രക്ഷപ്രവർത്തകരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.ഫയർഫോഴ്സിന്റെ ഡിഫൻസ് സേനാംഗം റെജിയും സുഹൃത്ത് ജോസുമാണ് ആദ്യം രക്ഷപ്രവർത്തനത്തിനെത്തിയത്.

ഇരുവരും മുങ്ങിത്താഴുന്നത് ജോസ് കണ്ടിരുന്നു.വിവരം ഉടൻ റെജിയെയും അറിയിച്ചു.പിന്നാലെ ചെക്ക് ഡാമിന് മുകൾ ഭാഗത്ത് നിന്ന് റെജിയും മറ്റൊരുഭാഗത്തുനിന്ന് ജോസും പുഴയിൽച്ചാടി.ചുഴിയിൽ മുങ്ങിത്താണിരുന്ന ഇരുവരെയും ജോസിന് പിടുത്തം കിട്ടിയെങ്കിലും ഒഴുക്കിന്റെ ശക്തി മൂലം എബി കൈവിട്ടുപോയി.ഇതിനകം നീന്തിയെത്തിയ റെജി അമീറിനെ കരയ്ക്കെത്തിക്കുന്ന ദൗത്യം ഏറ്റെടുത്തു.പിന്നീട് ഇരുവരും ചേർന്ന് പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും എബിയെ കണ്ടെത്താനായില്ല.

തുടർന്ന് റെജി വിവരം കോതമംഗലം ഫയർഫോഴ്സിൽ അറിയിച്ചു.തുടർന്ന് എസ് റ്റി ഒ കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ ബി സി ജോഷി,കെ കെ രാജു,എഫ്.പ്രദീപ്, എസ് അൻഷാദ്, വൈശാഖ് ആർ എച്ച് ന്നിവർ ചേർന്ന് കയത്തിൽ നിന്നും എബിയുടെ മൃതദ്ദേഹം കണ്ടെടുത്തു. ഖബടക്കം നാളെ രാവിലെ 11-ന് മാതിരപ്പിള്ളി ജുമ മസ്ജീദിൽ.ഗവൺമെന്റ് പോളി ടെക്നിക്കിൽ ഇൻസ്ട്രക്ടർ ആയിരുന്നു