- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യാപിതാവിനെ മരുമകൻ കുത്തികൊലപ്പെടുത്തിയ കേസ്: വിചാരണ നാളെ തുടങ്ങും; ആദ്യ ഘട്ടത്തിൽ വിസ്തരിക്കുന്നത് 29 സാക്ഷികളെ
തിരുവനന്തപുരം: നെടുമങ്ങാട് തൊളിക്കോട് വിതുരയിൽ ഭാര്യാ പിതാവിനെ മരുമകൻ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതി മുമ്പാകെ തിങ്കളാഴ്ച ആരംഭിക്കും. നവംബർ 15 മുതൽ 20 വരെ വിവിധ തീയതികളിലായി 29 സാക്ഷികൾ ഹാജരാകാൻ ജഡ്ജി കെ.എൻ. അജിത്കുമാർ ഉത്തരവിട്ടു. തിങ്കളാഴ്ച മൂന്നു സാക്ഷികളെയാണ് വിസ്തരിക്കുന്നത്.
വിതുര ചേന്നൻപാറ പന്നിയോട്ട്മൂല വസന്തവിലാസം വീട്ടിൽ സുന്ദരനെ (60) ഇരുമ്പ് കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മരണപ്പെട്ട സുന്ദരന്റെ മകൾ പ്രിയയുടെ ഭർത്താവും പനവൂർ വില്ലേജിൽ ചുള്ളിമാനൂർ കടുവാച്ചിറ പാറയീവിളാകത്ത് വീട്ടിൽ സുന്ദരേശൻ മകൻ വിനോദ് എന്നുവിളിക്കുന്ന രാഗേഷ്(35) ആണ് കേസിലെ പ്രതി. 2017 നവംബർ 18 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട സുന്ദരൻ , ഭാര്യ വസന്ത , മകൾ പ്രിയ , പ്രതി രാഗേഷ് എന്നിവർ സുന്ദരന്റ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
മകളെ പ്രതി രാഗേഷ് നിരന്തരമായി ഉപദ്രവിക്കുന്നത് സുന്ദരൻ ചോദ്യം ചെയ്യുമായിരുന്നു. കൃത്യ ദിവസം ഉച്ചയോടു കൂടി വിട്ടിലെത്തിയ പ്രതി ആഹാരം വിളമ്പാൻ ഭാര്യ പ്രിയയോട് ആവശ്യപ്പെട്ടിരുന്നു. ഭക്ഷണം വിളമ്പാൻ വൈകിയതിൽ പ്രതി ഭാര്യയെ ചീത്തവിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത് മരണപ്പെട്ട സുന്ദരൻ തടസ്സപ്പെടുത്തിയതിനെ തുടർന്ന് സുന്ദരനും പ്രതിയും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെടുകയും പ്രതി തന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കത്രിക ഉപയോഗിച്ച് പ്രിയയുടെയും സുന്ദരന്റെ ഭാര്യ വസന്തയുടെയും കൺമുന്നിൽ വച്ച് സുന്ദരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
വീട്ടുകാരുടെ നിലവിളിയെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ക്യത്യം കഴിഞ്ഞ് മൂന്നാം ദിവസം വിതുര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ട സുന്ദരന്റെ ഭാര്യ വസന്ത, മകൾ പ്രിയ, മകൻ പ്രദീപ് എന്നിവർ കേസിലെ ഒന്നുമുതൽ മൂന്നു വരെ സാക്ഷികളാണങ്കിലും മകൻ പ്രദീപ് 2020 ൽ മരണപ്പെട്ടു.