- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിമുരുകനു ശേഷം കിടിലൻ ചിരിപ്പടമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ക്രിസ്മസിന്; പുതിയ ലാൽ ചിത്രത്തിന്റെ ട്രെയ്‌ലർ 12 മണിക്കൂറിനകം കണ്ടത് നാലുലക്ഷത്തിലേറെ പേർ
തിരുവനന്തപുരം: ഒപ്പത്തിന്റെയും ആക്ഷൻ ത്രില്ലറായ പുലിമുരുകനും ശേഷം ആരാധകരെ ചിരിപ്പിച്ചു രസിപ്പിക്കാൻ മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ അണിയറയിൽ അതിവേഗം ഒരുങ്ങുന്നു. സൂപ്പർഹിറ്റ് ചിത്രമായ 'വെള്ളിമൂങ്ങ'യ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ഇതിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ വൻ പ്രതീക്ഷയിലാണ് ആരാധകർ. നേരത്തേ ടീസർ തരംഗമായതിനു പിന്നാലെ എത്തിയ ട്രെയ്‌ലറും ആയിരക്കണക്കിന് ആരാധകരാണ് ചുരുങ്ങിയ സമയത്തിനകം കണ്ടത്. 24 മണിക്കൂർ പിന്നിടും മുമ്പുതന്നെ മൂന്നുലക്ഷത്തിലേറെ പേർ ട്രെയ്‌ലർ കണ്ടുകഴിഞ്ഞതോടെ സോഷ്യൽ മീഡിയയിലും ഇത് വൈറലായി. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വി.ജെ ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്നചിത്രത്തിന് എം. സിന്ധുരാജാണ് തിരക്കഥ ഒരുക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. ദൃശ്യത്തിന് ശേഷം മോഹൻലാൽ മീന
തിരുവനന്തപുരം: ഒപ്പത്തിന്റെയും ആക്ഷൻ ത്രില്ലറായ പുലിമുരുകനും ശേഷം ആരാധകരെ ചിരിപ്പിച്ചു രസിപ്പിക്കാൻ മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ അണിയറയിൽ അതിവേഗം ഒരുങ്ങുന്നു. സൂപ്പർഹിറ്റ് ചിത്രമായ 'വെള്ളിമൂങ്ങ'യ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ.
ഇതിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ വൻ പ്രതീക്ഷയിലാണ് ആരാധകർ. നേരത്തേ ടീസർ തരംഗമായതിനു പിന്നാലെ എത്തിയ ട്രെയ്‌ലറും ആയിരക്കണക്കിന് ആരാധകരാണ് ചുരുങ്ങിയ സമയത്തിനകം കണ്ടത്. 24 മണിക്കൂർ പിന്നിടും മുമ്പുതന്നെ മൂന്നുലക്ഷത്തിലേറെ പേർ ട്രെയ്‌ലർ കണ്ടുകഴിഞ്ഞതോടെ സോഷ്യൽ മീഡിയയിലും ഇത് വൈറലായി.
പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വി.ജെ ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്നചിത്രത്തിന് എം. സിന്ധുരാജാണ് തിരക്കഥ ഒരുക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.
ദൃശ്യത്തിന് ശേഷം മോഹൻലാൽ മീന ജോഡികൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മുന്തിരിവള്ളികൾ. നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. ഐമ, കലാഭവൻ ഷാജോൺ, അനൂപ് മേനോൻ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റുതാരങ്ങൾ.
മോഹൻലാൽ വീണ്ടും കുടുംബ നായകനാകുന്നു എ്ന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ആക്ഷനിലുപരി ചിരിയുടെ രസക്കൂട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാൻ എന്ന കഥാപാത്രത്തേയാണ് ലാൽ ഇതിൽ അവതരിപ്പിക്കുന്നത്. വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കിയാണ് എം സിന്ധുരാജ് തിരക്കഥ ചെയ്തത്.