- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞിൽ തട്ടി ട്രെയിൻ പിടിച്ചിട്ടപ്പോൾ ഇറങ്ങി ലൈൻ ക്രോസ് ചെയ്ത് വേറെ വഴി നോക്കി; റെയിൽവെട്രാക്കിൽ അതിക്രമിച്ച് കടന്നതിന് കേസെടുത്ത് പൊലീസ്; മഞ്ഞ് വീഴ്ചയുടെ പേരിൽ സ്വൈര്യം നഷ്ടമായവർക്ക് ഇനി കോടതി കയറാം
ലണ്ടൻ: കടുത്ത ഹിമപാതം മൂലം യുകെയിലാകമാനമുള്ള വിവിധ ട്രെയിൻ നെറ്റ് വർക്കുകളിൽ നിരവധി ട്രെയിനുകളാണ് വഴിയിൽ കുരുങ്ങിപ്പോകുന്നത്. ഇതിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് നരകയാതനകൾ അനുഭവിക്കുന്നത്. എന്നാൽ ലെവിഷാം സ്‌റ്റേനിൽ മഞ്ഞിൽ തട്ടി ട്രെയിൻ പിടിച്ചിട്ടപ്പോൾ ഇറങ്ങി ലൈൻ ക്രോസ് ചെയ്ത് വേറെ വഴി നോക്കിയ യാത്രക്കാർ കേസിലും കുടുങ്ങി ഇരട്ടി ദുരിതത്തിലായിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. റെയിൽവെട്രാക്കിൽ അതിക്രമിച്ച് കടന്നതിനാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മഞ്ഞ് വീഴ്ചയുടെ പേരിൽ സ്വൈര്യം നഷ്ടമായവർക്ക് ഇനി കോടതി കയറാം.ചുരുക്കിപ്പറഞ്ഞാൽ ഇത്തരത്തിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകളിൽ നിന്നും മുന്നു പിന്നും നോക്കാതെ ഇറങ്ങിപ്പോകുന്നവർ കടുത്ത ജാഗ്രത പാലിക്കേണ്ടതാണെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു. എമർജൻസി ബട്ടൻ അമർത്തിയാണ് യാത്രക്കാർ ട്രെയിനിൽ നിന്നും പുറത്തിറങ്ങി നടന്നതെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ യാത്രക്കാർ ട്രാക്കിലിറങ്ങി നടക്കുന്നതിന്റെ നാടകീയമായ ഫൂട്ടേജുകളും പുറത്ത്
ലണ്ടൻ: കടുത്ത ഹിമപാതം മൂലം യുകെയിലാകമാനമുള്ള വിവിധ ട്രെയിൻ നെറ്റ് വർക്കുകളിൽ നിരവധി ട്രെയിനുകളാണ് വഴിയിൽ കുരുങ്ങിപ്പോകുന്നത്. ഇതിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് നരകയാതനകൾ അനുഭവിക്കുന്നത്. എന്നാൽ ലെവിഷാം സ്‌റ്റേനിൽ മഞ്ഞിൽ തട്ടി ട്രെയിൻ പിടിച്ചിട്ടപ്പോൾ ഇറങ്ങി ലൈൻ ക്രോസ് ചെയ്ത് വേറെ വഴി നോക്കിയ യാത്രക്കാർ കേസിലും കുടുങ്ങി ഇരട്ടി ദുരിതത്തിലായിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. റെയിൽവെട്രാക്കിൽ അതിക്രമിച്ച് കടന്നതിനാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മഞ്ഞ് വീഴ്ചയുടെ പേരിൽ സ്വൈര്യം നഷ്ടമായവർക്ക് ഇനി കോടതി കയറാം.ചുരുക്കിപ്പറഞ്ഞാൽ ഇത്തരത്തിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകളിൽ നിന്നും മുന്നു പിന്നും നോക്കാതെ ഇറങ്ങിപ്പോകുന്നവർ കടുത്ത ജാഗ്രത പാലിക്കേണ്ടതാണെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു.
എമർജൻസി ബട്ടൻ അമർത്തിയാണ് യാത്രക്കാർ ട്രെയിനിൽ നിന്നും പുറത്തിറങ്ങി നടന്നതെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ യാത്രക്കാർ ട്രാക്കിലിറങ്ങി നടക്കുന്നതിന്റെ നാടകീയമായ ഫൂട്ടേജുകളും പുറത്ത് വന്നിരുന്നു. അധികം വൈകാതെ ഇവരെ പൊക്കാനായി പൊലീസെത്തുകയായിരുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ഇവർ കടുത്ത നിയമലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇവർക്കെതിരെ അന്വേഷണം നടന്ന് വരുന്നുമുണ്ടെന്നും പൊലീസ് പറയുന്നു.
ഇത്തരത്തിൽ പ്രതികൂലമായ കാലാവസ്ഥയിൽ ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നതിനെ തുടർന്ന് യാത്രക്കാർ മുൻപിൻ നോക്കാതെ ട്രെയിനുകളിൽ നിന്നും പുറത്തിറങ്ങുന്ന സംഭവങ്ങൾ ഈ ആഴ്ച ഏറെയുണ്ടായിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. എന്നാൽ ഇത്തരത്തിൽ ഇറങ്ങിപ്പോകുന്നത് പലതരത്തിലുള്ള അപകടങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുമെന്നും പൊലീസ് മുന്നറിയിപ്പേകുന്നു. ട്രെയിനിൽ നിന്നും ഇറങ്ങിയ യാത്രക്കാർ ട്രാക്കിലൂടെ ഓടുന്ന ഫൂട്ടേജാണ് സൗത്ത് ലണ്ടനിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്.
നിരവധി പേർ ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് ചാടിയിരുന്നുവെന്നും തികച്ചും അപകടകരമായ അവസ്ഥായിരുന്നു ഉണ്ടായിരുന്നതെന്നുമാണ് സൗത്ത്ഈസ്റ്റേൺ റെയിൽവേ വിശദീകരിക്കുന്നത്. ഇത്തരം സാഹസിക നീക്കങ്ങളിൽ നിന്നും പിന്മാറണമെന്നും ട്രെയിനുകളിൽ തന്നെ ക്ഷമയോടെ കാത്തിരിക്കണമെന്നും കമ്പനി യാത്രക്കാരോട് നിർദേശിക്കുന്നു. കൂടുതൽ തടസങ്ങൾ സർവസാധാരണമായിരിക്കുന്നതിനാൽ കൂടുതൽ പൊലീസ് സഹായവും സൗത്ത് ഈസ്‌റ്റേൺ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി 7.30ന് ട്രാക്കിലെ ഈ യാത്രക്കാരെയെല്ലാം നീക്കാനും ട്രെയിൻ യാത്ര തുടരാനും സാധിച്ചുവെന്നും റിപ്പോർട്ടുണ്ട്.കടുത്ത ഹിമപാതം സൃഷ്ടിച്ച പ്രതികൂലമായ കാലാവസ്ഥ കാരണം രാജ്യമാകമാനം നിരവധി ട്രെയിനുകളാണ് മണിക്കൂറുകളോള ട്രാക്കുകളിൽ കുരുങ്ങിക്കിടന്ന് കൊണ്ടിരിക്കുന്നത്.