സാധാരണക്കാർക്കും, വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കുമടക്കം ഏറെ സൗകര്യപ്രദമായ മെമു ട്രെയിൻ സർവീസ് ആരംഭിക്കുമ്പോൾ കാസറഗോഡ് ജില്ലയെ മാത്രം ഒഴിവാക്കിയത് അപമാനകരമാണെന്നും ഇതിനെതിരെ പ്രവാസി കോൺഗ്രസ്സ് ട്രെയിൻ തടയലടക്കമുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോോത്ത്.

കാസറഗോഡ് ജില്ലയോട് കാണിക്കുന്ന ഈ ക്രൂരമായ അനീതിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും പത്മരാജൻ പറഞ്ഞു.

അന്ത്യോദയ എക്സ്‌പ്രസ്സ് സ്റ്റോപ്പിന് വേണ്ടി നടത്തിയ ഗാന്ധിയൻ സമരമുറ ഇക്കാര്യത്തിൽ ജനങ്ങളെ വെല്ലുവിളിക്കുന്ന സർക്കാരിനെതിരെ മാറ്റി പിടിച്ച് ജില്ലയോട് കാണിക്കുന്ന ഈ കടുത്ത അനീതിക്കെതിരെ വിപ്ലവകരമായ പ്രതിഷേധ പരിപാടിയല്ലാതെ മറ്റ് വഴികളില്ല എന്നും പത്മരാജൻ കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് സമാനമനസ്‌ക്കരോട് ആശയ വിനിമയം നടത്തി വരികയാണെന്നും റെയിൽവേ അധികൃതർക്ക് ഇത് സംബന്ധിച്ച് കത്ത് നൽകുമെന്നും പത്മരാജൻ അറിയിച്ചു.