- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഹറമെൻ ട്രെയിൻ സർവ്വീസ് പുനരാരംഭിക്കുന്നു; ഈ മാസം അവസാനത്തോടെ സർവ്വീസ് ആരംഭിക്കുന്ന സർവ്വീസിലേക്ക് തിങ്കളാഴ്ച്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം
ജിദ്ദ: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഹറമെൻ ട്രെയിൻ സർവ്വീസ് പുനരാരംഭിക്കുന്നു. മാർച്ച് 31 ബുധനാഴ്ച പുനരാരംഭിക്കുന്ന കാര്യം ട്വിറ്ററിലൂടെ അൽഹറമൈൻ എക്സ്‌പ്രസ് ട്രെയിൻ ഓഫീസാണ്അറിയിച്ചത്. കോവിഡ് മുൻകരുതലുകളുടെ ഭാഗമായി 2020 മാർച്ച് 21 മുതലാണ് ട്രെയിൻ സർവിസ് നിർത്തലാക്കിയത്.
ട്രെയിനിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത തിങ്കളാഴ്ച മുതൽ വെബ്‌സൈറ്റ് വഴി ഇലക്ട്രോണിക് ടിക്കറ്റ് ബുക്ക് ചെയ്യാനും ഇഷ്യൂ ചെയ്യാനും സാധിക്കുമെന്ന് അൽഹറമൈൻ ട്രെയിൻ ഓഫീസ് വ്യക്തമാക്കി. മക്കയിൽ നിന്ന് ജിദ്ദ വിമാനത്താവള സ്‌റ്റേഷൻ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി വഴി മദീനയിലേക്കും തിരിച്ചും യാത്രക്കുള്ള ബുക്കിങ് നടത്താവുന്നതാണ്.
കൂടുതൽ ട്രെയിനുകളും സർവിസുകളുടെ എണ്ണം കൂട്ടിയും പ്രവർത്തിപ്പിച്ചു വരുന്നതിനിടയിലാണ് കോവിഡിനെ തുടർന്ന് സർവിസുകൾ താൽക്കാലികമായി നിർത്തലാക്കിയത്.
Next Story