ജിദ്ദ: ഒരു വർഷം നീണ്ട നിർത്തിവെയ്‌പ്പിന് വിരാമമിട്ട് ഹറമൈൻ പാതയിൽ ട്രെയിനുകൾ ബുധനാഴ്ച മുതൽ വീണ്ടും സർവീസുകൾ വീണ്ടും തുടങ്ങി. മദീന, ജിദ്ദ, റാബിഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ അഭിമാന പദ്ധ്വതിയായ ഹറമൈൻ ഹൈസ്പീഡ് റെയിൽ വേയിൽ കൊറോണാ വൈറസ് വ്യാപന ഭീതിയെ തുടർന്ന് 2020 മാർച്ച് പതിനൊന്നിനായിരുന്നു സർവീസുകൾ നിർത്തി വെച്ചത്.

ജിദ്ദാ അന്താരാഷ്ട്ര എയർപോർട്ട് റെയിൽവെ സ്റ്റേഷനിൽ നിന്നായിരുന്നു സർവീസുകളുടെ പുനരാരംഭം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ സർവീസുകൾ പുനരാരംഭിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിച്ചു. ജിദ്ദാ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരനും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

2018 ഒക്ടോബർ പതിനൊന്നിനാണ് ഹറമൈൻ റെയിൽവേ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്തതെങ്കിലും 2019 സെപ്റ്റംബർ 29 ന് ജിദ്ദയിലെ സുലൈമാനിയ്യ സ്റ്റേഷനിലുണ്ടായ അഗ്‌നിബാധയെ തുടർന്ന് രണ്ടര മാസം സർവീസ് നിർത്തിവെക്കേണ്ടി വന്നിരുന്നു. അഗ്നിബാധയിൽ കേടുപാടുകൾ സംഭവിച്ച ജിദ്ദ സുലൈമാനിയ സ്റ്റേഷന്റെ പുനർ നിർമ്മാണം ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സർവീസുകൾ ജിദ്ദ അന്താരാഷ്ട്ര എയർപോർട്ട് സ്റ്റേഷനിൽ വെച്ച് പുനരാരംഭിച്ചത്.

ഇതോടെ 450 കിലോമീറ്ററിൽ നീണ്ടു കിടക്കുന്ന ഹറമൈൻ റെയിൽവേയിൽ വീണ്ടും ട്രെയിനുകളുടെ കുതിപ്പും ചൂളം വിളിയും ഉയരുകയായി. വിശുദ്ധ നഗരങ്ങളെ അതിവേഗം ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ സർവീസുകൾ റംസാൻ അടുത്തെത്തിയ സാഹചര്യത്തിൽ വീണ്ടും സജീവമായത് സാധാരണ യാത്രക്കാർക്കും തീർത്ഥാടകര്ക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയോജനകരമാണ്.

മക്ക, മദീന, ജിദ്ദാ കിങ് അബ്ദുൽ അസീസ് എയർപോർട്ട്, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നീ സ്റ്റേഷനുകളിൽ കൂടിയാണ് സർവീസുകൾ പുതിയ സർവീസുകൾ. ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷന്റെ പണി ഹജ്ജിന് മുമ്പായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. റംസാൻ ആരംഭിക്കാൻ കഷ്ടിച്ച് ഒരു മാസം മാത്രമാണ് ബാക്കി, ഹജ്ജിന് മൂന്ന് മാസങ്ങളും. അതിനിടയിൽ ഹറമൈൻ ട്രെയിൻ സർവീസ് പൂർണ തോതിലാകാനാണ് പരിപാടി.

മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഹറമൈൻ ട്രെയിൻ പുനരാരംഭിക്കുമ്പോൾ ഉയർന്ന ഗുണ നിലവാരവും സുരക്ഷയും തീർത്തും ഉറപ്പാക്കിയ ശേഷമാണ് സർവീസുകൾ പുനരാരംഭിച്ചതെന്ന് അധികൃതർ വിവരിച്ചു. അതോടൊപ്പം, ബന്ധപ്പെട്ട വിഭാഗങ്ങൾ നിർദേശിക്കുന്ന കൊറോണാ പ്രോട്ടോക്കോളുകൾ കണിശമായി നടപ്പാക്കും. കൊറോണ വൈറസ് പടരാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനും സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരിപാലിക്കുന്നതിനുമുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അതിനനുസൃതമായ സംവിധാനങ്ങളോടെയാണ് സർവീസ് പുനരാരംഭിച്ചത്