- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓടുന്ന ട്രെയിനിൽ നിന്ന് ഗർഭിണിയായ കാമുകിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു; യുവാവിന് പത്തുവർഷം കഠിനതടവും പിഴയും
അഹമ്മദാബാദ്: ഓടുന്ന ട്രെയിനിൽ നിന്ന് ഗർഭിണിയായ കാമുകിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും 25000 രൂപ പിഴയും. ഗുജറാത്തിലാണ് സംഭവം.
2017ലാണ് കേസിനാസ്പദമായ സംഭവം. ഗുജറാത്തിലെ ആനന്ദിൽ കാമുകി സുമിത്രയ്ക്കൊപ്പം ട്രെയിനിൽ കയറിയ അൽപേഷ് താക്കൂറിനെയാണ് കോടതി ശിക്ഷിച്ചത്. ആദാസ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇരുവരും ട്രെയിനിൽ കയറിയത്. മുംബൈയിലേക്ക് പോകുന്ന ട്രെയിനിൽ നിന്ന് മിയാഗം കർജൻ എന്ന സ്റ്റേഷനിൽ ഇറങ്ങാനാണ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാൽ സ്റ്റേഷൻ എത്തിയിട്ടും അൽപേഷ് ഇറങ്ങാൻ തയ്യാറായില്ല. ഇതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
തർക്കത്തെ തുടർന്ന് രോഷാകുലനായ അൽപേഷ് ഓടുന്ന ട്രെയിനിൽ നിന്ന് ഗർഭിണിയായ കാമുകിയെ പുറത്തേയ്ക്ക് തള്ളുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ തെറിച്ചുവീണ് തലയ്ക്ക് അടിയേറ്റ സുമിത്ര അബോധാവസ്ഥയിലായി. ഉടൻ തന്നെ ആശുപത്രിയിലാക്കിയ യുവതിക്ക് ജീവൻ തിരിച്ചുകിട്ടി. സന്നദ്ധ സംഘടന നടത്തുന്ന ആശുപത്രിയിലായിരുന്നു ചികിത്സ. തുടർന്ന് ഇവരുടെ സഹായത്തോടെ, യുവാവിനെതിരെ കൊലപാതക ശ്രമത്തിന് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. സെഷൻസ് കോടതിയിൽ നടന്ന വിചാരണ നടപടി പൂർത്തിയാക്കിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
മറുനാടന് ഡെസ്ക്