ജോഹനസ്ബർഗ്: ജോഹനസ്ബർഗിൽ നിന്നും എലിസബത്തിലേക്ക് പോയ ട്രെയിനും ട്രെക്കും തമ്മിൽ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 268 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിൽ ലോക്കോ പൈലറ്റിനും സാഹായിക്കും കാര്യമായി പരിക്കേറ്റു. ട്രെയിനിൽ നിന്ന് 850ഓളം യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.കൂട്ടിയിടിക്കു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ട്രെക്ക് ഡ്രൈവറെ പൊലീസ് പിടികൂടി.

അപകടത്തെ തുടർന്ന് ട്രെയിൽ കമ്ബാർട്ടുമെന്റുകൾക്ക് തീപിടിച്ചിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ജോ മാസ്വൻഗയി അറിയിച്ചു.