- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈനയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി; അപകടം മണ്ണിളകിയതിനെത്തുടർന്ന്; സംഭവത്തിൽ ഒരു മരണം
ബെയ്ജിങ്: ചൈനയിൽ അതിവേഗ തീവണ്ടി പാളം തെറ്റി ഡ്രൈവർ മരിച്ചു. ഏഴു യാത്രക്കാർക്കു പരിക്കേറ്റു. മണ്ണിടിച്ചിലാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ.
തെക്കു പടിഞ്ഞാറൻ ചൈനയിലെ ഗിസൊ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ഗിയാങ്ങിൽനിന്നു ഗുവാങ്സുവിലേക്കു പോവുകയായിരുന്ന ഡി 2809 ബുള്ളറ്റ് ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്.
റോങജിയാങ് സ്റ്റേഷനിൽ വച്ച് പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിൽ അതിവേഗ തീവണ്ടി പാളം തെറ്റുകയായിരുന്നു. ഡ്രൈവർ മരിച്ചതായി ചൈനയിലെ ഔദ്യോഗിക ചാനലായ സിസിടിവി അറിയിച്ചു.
#BREAKING One person was killed, and eight others were injured in a #D2809 high-speed train accident on Saturday in #Rongjiang County, southwest China's Guizhou Province. pic.twitter.com/ipUx2GQREC
- Ifeng News (@IFENG__official) June 4, 2022
തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ വച്ചാണ് അപകടമുണ്ടായത്. 136 യാത്രക്കാരാണ്, പാളം തെറ്റിയ ഏഴ്, എട്ട് കോച്ചുകളിൽ ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ