സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുണ്ടായ ട്രെയിൻ അപകടത്തിൽ 17 പേർക്കു പരിക്ക്. സിഡ്‌നിയിലെ റിച്ച്‌മോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഇന്ന് രാവിലെ സ്റ്റേഷനിലെ റെയിൽ ബഫറിൽ ഇടിച്ചായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ഹെലികോപ്റ്റർ മാർഗം ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.