- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ദേശീയ ദിനം; ട്രെയിൻ, ബസ് സർവീസുകളുടെ സമയം ദീർഘിപ്പിക്കുമെന്ന് ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാർ
സിംഗപ്പൂർ: ദേശീയ ദിനമായ ഓഗസ്റ്റ് എട്ടിന് ട്രെയിൻ, ബസ് സർവീസുകളുടെ സമയം ദീർഘിപ്പിക്കുമെന്ന് ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാരായ എസ്എംആർടി, എസ്ബിഎസ് ട്രാൻസിറ്റ് എന്നിവർ വ്യക്തമാക്കി. നോർത്ത് ഈസ്റ്റ്, ഡൗൺടൗൺ ലൈനുകൾ, Sengkang and Punggol LRT systems എന്നിവ നടത്തുന്ന എസ്ബിഎസ് ട്രാൻസിറ്റ് ഓഗസ്റ്റ് എട്ടിന് കൂടുതലായി 30 മിനിട്ട് നേരം സർവീസ് നടത്തും. നോർത്ത് സൗത്ത്, ഈസ്റ്റ് വെസ്റ്റ്, സർക്കിൾ ലൈനുകൾ, ബുകിറ്റ് പാൻജാംഗ് എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന എസ്എംആർടിയും ഇതേരീതിയിൽ തന്നെ സർവീസ് ദീർഘിപ്പിക്കും. യാത്രക്കാർക്ക് അവസാന ട്രെയിൻ പിടിക്കാൻ സൗകര്യത്തിൽ ബസ് സർവീസ് ദീർഘിപ്പിക്കുമെന്നാണ് രണ്ടു ഓപ്പറേറ്റർമാരും അറിയിച്ചിരിക്കുന്നത്. 10 ബസ് ഇന്റർചേഞ്ചുകളിൽ നടത്തുന്ന 21 സർവീസുകളും ഓപ്പറേറ്റിങ് സമയം വർധിപ്പിച്ചിട്ടുണ്ടെന്നാണ് എസ്ബിഎസ് ട്രാൻസിറ്റ് വ്യക്തമാക്കിയിരിക്കുന്നത്. എസ്എംആർടി നടത്തുന്ന 14 ബസ് സർവീസുകളും ഇത്തരത്തിൽ സമയം നീട്ടിയിട്ടുണ്ട്.
സിംഗപ്പൂർ: ദേശീയ ദിനമായ ഓഗസ്റ്റ് എട്ടിന് ട്രെയിൻ, ബസ് സർവീസുകളുടെ സമയം ദീർഘിപ്പിക്കുമെന്ന് ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാരായ എസ്എംആർടി, എസ്ബിഎസ് ട്രാൻസിറ്റ് എന്നിവർ വ്യക്തമാക്കി. നോർത്ത് ഈസ്റ്റ്, ഡൗൺടൗൺ ലൈനുകൾ, Sengkang and Punggol LRT systems എന്നിവ നടത്തുന്ന എസ്ബിഎസ് ട്രാൻസിറ്റ് ഓഗസ്റ്റ് എട്ടിന് കൂടുതലായി 30 മിനിട്ട് നേരം സർവീസ് നടത്തും.
നോർത്ത് സൗത്ത്, ഈസ്റ്റ് വെസ്റ്റ്, സർക്കിൾ ലൈനുകൾ, ബുകിറ്റ് പാൻജാംഗ് എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന എസ്എംആർടിയും ഇതേരീതിയിൽ തന്നെ സർവീസ് ദീർഘിപ്പിക്കും. യാത്രക്കാർക്ക് അവസാന ട്രെയിൻ പിടിക്കാൻ സൗകര്യത്തിൽ ബസ് സർവീസ് ദീർഘിപ്പിക്കുമെന്നാണ് രണ്ടു ഓപ്പറേറ്റർമാരും അറിയിച്ചിരിക്കുന്നത്. 10 ബസ് ഇന്റർചേഞ്ചുകളിൽ നടത്തുന്ന 21 സർവീസുകളും ഓപ്പറേറ്റിങ് സമയം വർധിപ്പിച്ചിട്ടുണ്ടെന്നാണ് എസ്ബിഎസ് ട്രാൻസിറ്റ് വ്യക്തമാക്കിയിരിക്കുന്നത്. എസ്എംആർടി നടത്തുന്ന 14 ബസ് സർവീസുകളും ഇത്തരത്തിൽ സമയം നീട്ടിയിട്ടുണ്ട്.