- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറ്റ് വീശിയടിച്ചത് മണിക്കൂറിൽ 90 മുതൽ 130 കി.മി വേഗത്തിൽ; കനത്ത മഴയ്ക്കൊപ്പമെത്തിയ കാറ്റിൻ വൻ നാശനഷ്ടം; സ്വിറ്റ്സർലന്റിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്
മണിക്കൂറിൽ 100 കി.മി ലധികം വേഗത്തിൽ ആഞ്ഞടിച്ചെത്തിയ എലിനർ കൊടുങ്കാറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ കനത്ത നാശം വിതയ്ത്തുന്നു. പല രാജ്യങ്ങളിലും മരങ്ങൾ കടപുഴകി വീണും മഴമൂലം ഉണ്ടായ വെള്ളപ്പൊക്കത്തിലും ദുരിതം വിതച്ചിരിക്കുകയാണ്. സ്വിറ്റ്‌സർലന്റിലും കാറ്റും മഴയും ദുരിതം വിതച്ചു. കാറ്റിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരുക്കേറ്റു. ലെങ്കിലെ ബർനീസ് ടൗണിലാണ് ട്രെയിൻ പാളം തെറ്റി ട്രാക്കിലേക്ക് മറിഞ്ഞത്. അപകടത്തിൽ എട്ടോള പേർക്ക് പരുക്കേറ്റു, പരുക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. മോട്ടോർവേകളിലും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് കൂടാതെ രാജ്യത്തെ പല റോഡുകളും വെള്ളത്തിലായതോടെ ഗതാഗത സർവ്വീസുകളും തെറ്റി. കൂടാതെ പലഭാഗങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ട് പല ഭാഗങ്ങളും ഇരുട്ടിലാണ്. നിരവധി വിമാനസർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. സൂറിച്ച് വിമാനത്താവളത്തിൽ നിന്നും പല സർവ്വീസുകളും കാലതാമസം നേരിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി.
മണിക്കൂറിൽ 100 കി.മി ലധികം വേഗത്തിൽ ആഞ്ഞടിച്ചെത്തിയ എലിനർ കൊടുങ്കാറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ കനത്ത നാശം വിതയ്ത്തുന്നു. പല രാജ്യങ്ങളിലും മരങ്ങൾ കടപുഴകി വീണും മഴമൂലം ഉണ്ടായ വെള്ളപ്പൊക്കത്തിലും ദുരിതം വിതച്ചിരിക്കുകയാണ്. സ്വിറ്റ്‌സർലന്റിലും കാറ്റും മഴയും ദുരിതം വിതച്ചു. കാറ്റിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരുക്കേറ്റു.
ലെങ്കിലെ ബർനീസ് ടൗണിലാണ് ട്രെയിൻ പാളം തെറ്റി ട്രാക്കിലേക്ക് മറിഞ്ഞത്. അപകടത്തിൽ എട്ടോള പേർക്ക് പരുക്കേറ്റു, പരുക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. മോട്ടോർവേകളിലും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇത് കൂടാതെ രാജ്യത്തെ പല റോഡുകളും വെള്ളത്തിലായതോടെ ഗതാഗത സർവ്വീസുകളും തെറ്റി. കൂടാതെ പലഭാഗങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ട് പല ഭാഗങ്ങളും ഇരുട്ടിലാണ്. നിരവധി വിമാനസർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. സൂറിച്ച് വിമാനത്താവളത്തിൽ നിന്നും പല സർവ്വീസുകളും കാലതാമസം നേരിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി.