- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ ട്രെയിൻ ഡ്രൈവർമാർ സമരത്തിന്; സമരം നൂറിലേറെ മണിക്കൂർ നീണ്ടു നിൽക്കുമെന്ന് സൂചന
ബർലിൻ: ജർമനിയിലെ ട്രെയിൻ ഡ്രൈവർമാർ സമരത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പായി. ഈയാഴ്ച ആദ്യം യൂണിയൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ മാനേജ്‌മെന്റ് തള്ളിയ സാഹചര്യത്തിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജർമൻ ട്രെയിൻ ഡ്രൈവേഴ്‌സ് യൂണിയൻ (ജിഡിഎൽ) നേതാക്കൾ വ്യക്തമാക്കി. എന്നാൽ എന്നു മുതലാണ് സമരം ആരംഭിക്കുന്നതെന്നോ എത്രനാൾ സമരം നീണ്ടുനിൽക്ക
ബർലിൻ: ജർമനിയിലെ ട്രെയിൻ ഡ്രൈവർമാർ സമരത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പായി. ഈയാഴ്ച ആദ്യം യൂണിയൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ മാനേജ്‌മെന്റ് തള്ളിയ സാഹചര്യത്തിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജർമൻ ട്രെയിൻ ഡ്രൈവേഴ്‌സ് യൂണിയൻ (ജിഡിഎൽ) നേതാക്കൾ വ്യക്തമാക്കി. എന്നാൽ എന്നു മുതലാണ് സമരം ആരംഭിക്കുന്നതെന്നോ എത്രനാൾ സമരം നീണ്ടുനിൽക്കുമെന്നോ യൂണിയൻ നേതാക്കൾ വ്യക്തമാക്കിയിട്ടില്ല. എങ്കിലും സമരം നൂറുമണിക്കൂറിലേറെ നീണ്ടു നിൽക്കുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
മുമ്പ് നവംബറിൽ ഒരു ദിവസത്തെ പണിമുടക്ക് നടത്താൻ 24 മണിക്കൂറിനു മുമ്പ് നോട്ടീസ് നൽകാത്തതിനെതുടർന്ന് യൂണിയന് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇത്തവണ ഇതാവർത്തിക്കാതിരിക്കാനായി ഏറെ മുൻകരുതലോടെയാണ് യൂണിയൻ നീങ്ങുന്നത്. നൂറു മണിക്കൂറിലേറെ നീളുന്ന സമരമുറകളുമായി യൂണിയൻ മുന്നോട്ടുപോകുമെന്ന് അടുത്ത ദിവസങ്ങളിൽ ജിഡിഎൽ വ്യക്തമാക്കിയിരുന്നു.
മാനേജ്‌മെന്റ് നടപ്പാക്കിയ പുതിയ ലേബർ നിയമത്തിന്റെ പേരിലാണ് യൂണിയൻ സമരത്തിന് ഒരുങ്ങുന്നത്. ജോലി സമയം ആഴ്ചയിൽ 39 മണിക്കൂറിൽ നിന്ന് 37 മണിക്കൂറായി ചുരുക്കുക, വേതനത്തിൽ അഞ്ചു ശതമാനം വർധന നടപ്പാക്കുക തുടങ്ങിയവയാണ് യൂണിയന്റെ ആവശ്യം. സമരത്തിന്റെ കൃത്യ സമയം പിന്നീട് അറിയിക്കുമെന്നാണ് യൂണിയൻ നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്.