- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ ട്രെയിൻ ഡ്രൈവർമാരുടെ പണിമുടക്ക് ബുധനാഴ്ച പുനരാരംഭിക്കുന്നു: ഡച്ച് ബാനുമായി ധാരണയിൽ എത്താതെ യൂണിയൻ
ബെർലിൻ: ജർമൻ ട്രെയിൻ ഡ്രൈവർമാർ നടത്തിക്കൊണ്ടിരിക്കുന്ന പണിമുടക്കിന്റെ അടുത്ത ഘട്ടം ബുധനാഴ്ച പുനരാരംഭിക്കുമെന്ന് ജിഡിഎൽ യൂണിയൻ. ഗുഡ്‌സ് ട്രെയിൻ ഡ്രൈവർമാരുടെ സമരം ഇന്ന് പുനരാരംഭിക്കും. ഡ്രൈവർമാരുടെ വേതനം, ജോലി സമയം തുടങ്ങിയ കാര്യങ്ങളിൽ ട്രെയിൻ ഓപ്പറേറ്ററായി ഡച്ച് ബാനുമായി ധാരണയിൽ എത്താൻ സാധിക്കാത്തതിനെ തുടർന്നാണ് ജിഡിഎൽ വീണ്
ബെർലിൻ: ജർമൻ ട്രെയിൻ ഡ്രൈവർമാർ നടത്തിക്കൊണ്ടിരിക്കുന്ന പണിമുടക്കിന്റെ അടുത്ത ഘട്ടം ബുധനാഴ്ച പുനരാരംഭിക്കുമെന്ന് ജിഡിഎൽ യൂണിയൻ. ഗുഡ്‌സ് ട്രെയിൻ ഡ്രൈവർമാരുടെ സമരം ഇന്ന് പുനരാരംഭിക്കും. ഡ്രൈവർമാരുടെ വേതനം, ജോലി സമയം തുടങ്ങിയ കാര്യങ്ങളിൽ ട്രെയിൻ ഓപ്പറേറ്ററായി ഡച്ച് ബാനുമായി ധാരണയിൽ എത്താൻ സാധിക്കാത്തതിനെ തുടർന്നാണ് ജിഡിഎൽ വീണ്ടും പണിമുടക്ക് ആരംഭിക്കുന്നത്.
ഇതിനു മുമ്പ് ഡ്രൈവർമാർ നടത്തിയ ഒരാഴ്ചത്തെ പണിമുടക്ക് മെയ് പത്തിനാണ് അവസാനിച്ചത്. ഡച്ച് ബാനിന്റെ 21 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കായിരുന്നു ഇത്. അതേസമയം ഡ്രൈവർമാരുടെ ന്യായമായ ആവശ്യം അംഗീകരിക്കാതെ ഡച്ച് ബാൻ ചർച്ചകൾ അലസിപ്പിക്കുകയാണെന്നാണ് ട്രെയിൻ ഡ്രൈവേഴ്‌സ് യൂണിയൻ (ജിഡിഎൽ) തലവൻ ക്ലോസ് വെസൽസ്‌കി ആരോപിക്കുന്നത്. അതേസമയം ജിഡിഎൽ ചർച്ചകൾക്കു തയാറാവാത്തതാണ് പണിമുടക്കിലേക്ക് കാര്യങ്ങൾ നീക്കുന്നതെന്ന് ഡച്ച് ബാനും ആരോപിക്കുന്നു.
എന്നാൽ പണിമുടക്ക് മാറ്റി വച്ച് ചർച്ചകൾക്കു തയാറായി പ്രശ്‌നം പരിഹരിക്കാൻ ഇരുകൂട്ടരും തയാറാകണമെന്ന് ട്രാൻസ്‌പോർട്ട് മന്ത്രി അലക്‌സാണ്ടർ ഡോബ്രിൻഡ് ആഹ്വാനം ചെയ്തു. ട്രെയിൻ ഡ്രൈവർമാരുടെ മറ്റൊരു യൂണിയനായ റെയിൽവേസ് ആൻഡ് ട്രാൻസ്‌പോർട്ട് യൂണിയയും (ഇവിജി) പണിമുടക്ക് ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഡ്രൈവർമാരുടെ വേതനം ഉടനടി വർധിപ്പിക്കാൻ തയാറായില്ലെങ്കിൽ ഇവിജിയും പണിമുടക്കിന് ആഹ്വാനം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.