- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരും വരുമാനവും വർധിച്ചു; സ്വിറ്റ്സർലണ്ടിൽ ഈ വർഷം ട്രെയിൻ നിരക്ക് കൂട്ടില്ലെന്ന് എസ്ബിബി
സൂറിച്ച്: യാത്രക്കാരുടെ എണ്ണം വർധിക്കുകയും തത്ഫലമായി വരുമാനം കൂടുകയും ചെയ്തതോടെ ഈ വർഷം ട്രെയിൻ യാത്രാ നിരക്ക് വർധിപ്പിക്കില്ലെന്ന് സ്വിസ് ഫെഡറൽ റെയിൽവേസ് (എസ്ബിബി) അറിയിച്ചു. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ 3.7 ശതമാനമാണ് വർധനയുണ്ടായിരിക്കുന്നത്. ശരാശരി 1.18 ആളുകൾ എന്ന കണക്കിന് സ്വിസ് ട്രെയിനിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്നു
സൂറിച്ച്: യാത്രക്കാരുടെ എണ്ണം വർധിക്കുകയും തത്ഫലമായി വരുമാനം കൂടുകയും ചെയ്തതോടെ ഈ വർഷം ട്രെയിൻ യാത്രാ നിരക്ക് വർധിപ്പിക്കില്ലെന്ന് സ്വിസ് ഫെഡറൽ റെയിൽവേസ് (എസ്ബിബി) അറിയിച്ചു. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ 3.7 ശതമാനമാണ് വർധനയുണ്ടായിരിക്കുന്നത്. ശരാശരി 1.18 ആളുകൾ എന്ന കണക്കിന് സ്വിസ് ട്രെയിനിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്നുണ്ടെന്നും എസ്ബിബി വ്യക്തമാക്കി.
ഓരോ യാത്രക്കാർ യാത്ര ചെയ്യുന്ന ദൂരവും 2.6 ശതമാനം എന്ന നിരക്കിലാണ് വർധിച്ചിട്ടുള്ളത്. 2013-ൽ 238 മില്യൺ ഫ്രാങ്കായിരുന്നു ലാഭമെങ്കിൽ 2014-ൽ അത് 373 ഫ്രാങ്കായി വർധിച്ചുവെന്നും എസ്ബിബി പറയുന്നു. എസ്ബിബി കാർഗോ ഡിവിഷനിലും ലാഭമാണ് ഉണ്ടായിട്ടുള്ളത്. എസ്ബിബിയുടെ ചരിത്രത്തിൽ ആദ്യമായാണിത്. കഴിഞ്ഞ വർഷം 18 ശതമാനത്തിനു മുകളിലാണ് കാർഗോ ഡിവിഷന്റെ ലാഭം.
കഴിഞ്ഞ വർഷം കമ്പനി കൃത്യനിഷ്ഠതയുടെ കാര്യത്തിലും ഏറെ മെച്ചപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. 87.7 ശതമാനം ട്രെയിനുകളും കൃത്യസമയത്ത് സർവീസ് നടത്തി. മുൻ വർഷത്തിൽ ഇത് 87.5 ശതമാനമായിരുന്നു. യൂറോപ്പിൽ കൃത്യസമയത്ത് സർവീസ് നടത്തുന്ന കമ്പനിയെന്ന ഖ്യാതി എസ്ബിബി നിലനിർത്തുമെന്നും വക്താവ് അറിയിച്ചു. വർഷങ്ങളായി ഈ വിശേഷണത്തിന് അർഹമാണ് എസ്ബിബി.