ചെന്നൈ: ചെന്നൈ പ്രളയക്കെടുതിയെ തുടർന്ന് നിരവധി മലയാളികൾ നാട്ടിലേക്ക് തിരിക്കാൻ മാർഗ്ഗമില്ലാത്ത സ്ഥിതിയിലാണ്. ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് തിരിക്കേണ്ട ട്രെയിനുകൾ മിക്കതും റദ്ദാക്കിയ സ്ഥിതിയിലാണ്. ഉത്തരേന്ത്യയിൽ നിന്നും ചെന്നൈ വഴി വരുന്ന ട്രെയിനുകൾ മിക്കതും വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. മലയാളികൾക്ക് നാട്ടിലേക്ക് തിരിക്കാൻ കാഡ്പാടി റെയിൽവേ സ്റ്റേഷനിൽ എത്തുകയാണ് നല്ല മാർഗ്ഗം. കാഡ്പാടിയിൽ നിന്നും ഒരു ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ഇന്ന് ആർക്കോണത്തു നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യൽ ട്രെയിനും പുറപ്പെട്ടു.

ചെന്നൈ സിറ്റിയിൽ പ്രളയത്തിൽ കുടുങ്ങിയവർക്ക് കാഡ്പാടി എത്തണമെങ്കിൽ ഹൈവേ കഴിഞ്ഞാൽ ബസ് ലഭിക്കും. സിറ്റിയിൽ കുടങ്ങിയവർക്കാണ് ഇവിടേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ടാകുക. എത്തിപ്പെട്ടാൽ നാട്ടിലേക്ക് തിരിക്കാൻ ബസുകൾ ലഭിക്കും.

കനത്ത മഴയിൽ ചെന്നൈ മുങ്ങിയതോടെ ഡിസംബർ അഞ്ചാം തീയതി പന്ത്രണ്ട് മണി വരെ ചെന്നൈ സെൻട്രലിൽ നിന്നും ചെന്നൈ എഗ്മോർ സ്‌റ്റേഷനിൽ നിന്നുമുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. എഗ്മൂർ സ്റ്റേഷനിലുകളിൽ നിന്നും കേരളത്തിലേക്കുള്ള എല്ലാ തീവണ്ടികളും റദ്ദു ചെയ്തിട്ടുണ്ട്. ചെന്നൈആലപ്പുഴ എക്സ്‌പ്രസ്, ചെന്നൈതിരുവനന്തപുരം മെയിൽ, ചൈന്നെതിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈമംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈകൊല്ലം എക്സ്‌പ്രസ്, ആലപ്പുഴധൻബാദ് എക്സ്‌പ്രസ്, തിരുവനന്തപുരം ഗോരഖ്പുർ എക്സ്‌പ്രസ്, ബറൗണിഎറണാകുളം എക്സ്‌പ്രസ് തുടങ്ങിയ വണ്ടികളാണ് റദ്ദാക്കിയത്. യാത്രക്കാർ 138, 182, 0471 2320012 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

പകരം ട്രെയിൻ സർവീസുകളുടെ ക്രമീകരണത്തെക്കുറിച്ച് അറിയാൻ

ചെന്നൈ സെൻട്രൽ 04425330714
ചെന്നൈ എഗ്മോർ 04428190216
ചെന്നൈ കൺട്രോൾ റൂം 04429015204
ചെന്നൈ കൺട്രോൾ റൂം 04429015208
മധുര: 04522308250
തിരുച്ചിറപ്പള്ളി 04312418992, 9003864971, 9003864960,
തഞ്ചാവൂർ 9003033265, 04362230131
വില്ലുപുരം 9003864959