ജ്ജ് തീർത്ഥാടകർക്കായുള്ള മശാഇർ മെട്രോ സർവീസിൽ നിരക്ക് വർദ്ധനവ്.പ്രവർത്തന ചെലവ് ഉയർന്നതാണ് നിരക്ക് വർദ്ധനവയ്തക്ക് പിന്നിലെ കാരണം. 250 റിയാലിൽ നിന്ന് 400 റിയാലാക്കിയാണ് നിരക്ക് കൂട്ടിയത്.

പുതിയ കമ്പനിയുമായി കരാർ ഒപ്പിച്ച സാഹചര്യത്തിലാണ് ഹജ്, ഉംറ മന്ത്രാലയം നിരക്ക് പുതുക്കിയത്.ഹജ്ജ് തീർത്ഥാടകരെ വിവിധയിടങ്ങളിൽ ഹറം പരിധിയിലെ വിവിധയിടങ്ങളിൽ നിന്ന് പുണ്യ സ്ഥലങ്ങളിലെത്തിക്കുന്ന ട്രെയിൻ സംവിധാനമാണ് മശാഈർ മെട്രോ. ഹജ്ജ് ചടങ്ങുകൾ നടക്കുന്ന മിനാ, മുസ്ദലിഫ, അറഫ മേഖലകളെ ബന്ധിപ്പിച്ചാണ് സർവീസ്. മശാഇർ മെട്രോ സർവീസ് ആരംഭിച്ചത് 2010ലാണ്. ഇതിന് ശേഷം ആദ്യമായാണ് നിരക്ക് കൂട്ടുന്നത്. കഴിഞ്ഞ വർഷം വരെ 250 റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. പുതിയ നിരക്ക് 400 റിയാലാണ്. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയമാണ്
ടിക്കറ്റ് നിരക്ക് ഉയർത്തിയത്.

ആഭ്യന്തര ഹജ് തീർത്ഥാടകരിൽ നിന്ന് ഹജ്ജ്, സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഈടാക്കാവുന്ന വിമാന നിരക്കും മന്ത്രാലയം ഉയർത്തിയിട്ടുണ്ട്. 250 റിയാൽ വരെയാണ് നിരക്കിലെ മാറ്റം.

കൂടാചെ ഹറമൈൻ ട്രെയിനിൽ ജൂൺ 1 മുതൽ എല്ലാ വാരാന്ത്യങ്ങളിലും സൗദികൾക്ക് സൗജന്യ യാത്ര അനുവദിക്കാനും തീരുമാനിച്ചു.. 18 വയസ്സിനു മുകളിലുള്ള എല്ലാ സ്വദേശികൾക്കും സൗജന്യ ടിക്കറ്റിനു ബുക്ക് ചെയ്യാം. മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. മദീനയിലെ നൂർ മാളിൽ മെയ് 30 മുതൽ ടിക്കറ്റ് ലഭിക്കും. ജിദ്ദയിലെയും മക്കയിലെയും ടിക്കറ്റ് സെയിൽ പോയിന്റുകൾ പിന്നീട് അറിയിക്കും.

ജൂൺ 1 മുതൽ സെപ്റ്റംബർ തുടക്കം വരെ പരീക്ഷണ ഓട്ടം നടക്കുന്നതിനാൽ ഈ കാലയളവിലെ എല്ലാ വാരാന്ത്യങ്ങളിലും സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്.

മക്കയിൽ നിന്ന് മദീനയിലേക്ക് 450 കിലോമീറ്ററാണു ഹറമൈൻ റെയിൽ പാതയുടെ നീളം. മണിക്കൂറിൽ 300 കിലോമീറ്ററാണു ട്രെയിനിന്റെ വേഗത. മക്ക, ജിദ്ദ സുലൈമാനിയ, ജിദ്ദ എയർപോർട്ട്, കിങ് അബ്ദുല്ല എക്കണോമിക് സിറ്റി, മദീന എന്നീ അഞ്ച് സ്റ്റേഷനുകളാണു റെയിൽവേ പദ്ധതിയിൽ ഉള്ളത്.