തിരുവനന്തപുരം: കൊച്ചുവേളിക്കും മംഗലാപുരം ജംഗ്ഷനുമിടയിൽ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ തുടങ്ങിയ പ്രത്യേക ടിക്കറ്റ് നിരക്കോട് തുടങ്ങിയ സ്‌പെഷ്യൽ ട്രെയിനുകൾക്കുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചു.

ഈ മാസം 3, 10 തീയതികളിൽ (2016 ജൂൺ 3, 10) കൊച്ചുവേളിയിൽ നിന്നും രാത്രി 10 മണിക്ക് പുറപ്പെടുന്ന കൊച്ചുവേളി -മംഗലാപുരം ജംഗ്ഷൻ സ്‌പെഷ്യൽ ഫെയർ ട്രെയിൻ (ട്രെയിൻ നമ്പർ, 06014) തൊട്ടടുത്ത ദിവസം മംഗലാപുരം ജംഗ്ഷനിൽ എത്തും. മംഗലാപുരത്തുനിന്ന് ഈ മാസം 5, 12 തീയതികളിൽ (2016 ജൂൺ 5, 12) മംഗലാപുരം ജംഗ്ഷനിൽ നിന്നും ഉച്ചയ്ക്ക് 3.40 ന് പുറപ്പെടുന്ന ട്രെയിൻ (ട്രെയിൻ നമ്പർ, 06013) പിറ്റേദിവസം പുലർച്ചെ 5.30 ന് കൊച്ചുവേളിയിൽ എത്തും.

ഒരു എ.സി. 2 ടയർ, ഒരു എ.സി. 3 ടയർ, 12 സ്വീപ്പർ ക്ലാസ്സ് കോച്ചുകൾ ഈ ട്രയിനിലുണ്ടാകും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞംകാട്, കാസർകോഡ് എന്നിവയായിരിക്കും സ്റ്റോപ്പുകൾ.