റോം: ഇനി റോം എയർപോർട്ടിൽ വിമാനമിറങ്ങുന്ന യാത്രക്കാർക്ക് നേരെ ട്രെയിനിലേക്കും കയറി എത്തേണ്ട സ്ഥലത്തേക്ക് വേഗത്തിൽ എത്താം. അടുത്ത മാസം മുതൽ ഇറ്റലിയിലെ ഹൈസ്പീഡ് ട്രെയ്‌നുകളുടെ സർവീസ് റോം എയർപോർട്ട് വഴിയാക്കുന്നതോടെയാണ് യാത്രക്കാരുടെ സൗകര്യം ഇരട്ടിയാകുന്നത്.

ഇതു വരെ ഇവിടെ വിമാനമിറങ്ങുന്നവർക്ക് ട്രെയ്ൻ കയറാൻ ടെർമിനിയിലേക്കോ ടിബുർട്ടിനയിലേക്കോ പോകണമായിരുന്നു. എന്നാൽ അടുത്ത മാസം മുതൽ വിമാനമിറങ്ങുന്നവർക്ക് എയർപോർട്ടിൽ വച്ച് തന്നെ യാത്രക്ക് സൗകര്യം ഒരുങ്ങും.

രാജ്യ തലസ്ഥാനത്തെ പ്രധാന വിമാനത്താവളമായ ഫിയുമിസിനോ എയർപോർട്ടിൽനിന്നുള്ള സർവീസുകൾ ഫ്‌ളോറൻസ്, പിസ, ലാ സ്‌പെസിയ, ജെനോവ, വെനീസ് എന്നിവിടങ്ങളിലേക്കും തിരിച്ചുമായിരിക്കും ഉള്ളത്. ഈ നഗരങ്ങൾ നേരത്തെ തന്നെ റെയ്ൽ ലൈനുകളാൽ ബന്ധിപ്പിച്ചിട്ടുള്ളതാണ്. മിലാനിലെ മാൽപെൻസ വിമാനത്താവളത്തിലും അടുത്ത വർഷം മുതൽ പദ്ധതി നടപ്പാക്കാനാണ് പദ്ധതി.