- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനശതാബ്ദിയും ഇന്റർസിറ്റിയും ജൂൺ ഒന്ന് മുതൽ 15വരെ ഓടില്ല; ഏഴ് ട്രെയിനുകൾ സർവീസുകൾ പുനരാരംഭിക്കും
പാലക്കാട്: ജനശതാബ്ദിയും ഇന്റർസിറ്റിയും ജൂൺ ഒന്നുമുതൽ 15വരെ ഓടിലെന്ന് റെയിൽവേ. 02075 കോഴിക്കോട്-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി, 02076 തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി, 06305 എറണാകുളം ജംഗ്ഷൻ-കണ്ണൂർ ഇന്റർസിറ്റി, 06306 കണ്ണൂർ-എറണാകുളം ജംഗ്ഷൻ ഇന്റർസിറ്റി എന്നിവ ജൂൺ ഒന്നുമുതൽ 15 വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ഏഴ് ട്രെയിനുകൾ ജൂൺ ഒന്ന് മുതൽ പുനരാരംഭിക്കും
06607-06608 കണ്ണൂർ-കോയമ്പത്തൂർ-കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ ജൂൺ ഒന്നിന് സർവീസ് പുനരാരംഭിക്കും. രാവിലെ 6.20ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 2.20ന് കോയമ്പത്തൂരിൽനിന്നും മടങ്ങും. 06843 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ സ്‌പെഷ്യൽ ട്രെയിൻ ജൂൺ ഒന്നിനും 06844 പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി ട്രെയിൻ ജൂൺ രണ്ടിനും സർവീസ് പുനരാരംഭിക്കും. തിരുച്ചിറപ്പള്ളിയിൽനിന്നും ഉച്ചയ്ക്ക് 1.30നാണ് ട്രെയിൻ പുറപ്പെടുക. പാലക്കാട് ടൗണിൽനിന്നും രാവിലെ 6.35ന് മടങ്ങും. കണ്ണൂർ-കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ ട്രെയിനുകളിൽ റിസർവ്വ് ചെയ്തവർക്ക് മാത്രമേ യാത്ര അനുമതി ഉണ്ടാവുകയുള്ളു.
06023-06024 െഷാർണ്ണൂർ ജംഗ്ഷൻ-കണ്ണൂർ-ഷൊർണ്ണൂർ മെമു എക്സ്‌പ്രസ് ജൂൺ ഒന്നിന് സർവീസ് പുനരാരംഭിക്കും. പുലർച്ചെ 4.30ന് ഷൊർണ്ണൂരിൽനിന്നും പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.20ന് കണ്ണൂരിൽനിന്നും മടങ്ങും.
06017-06018 ഷൊർണ്ണൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ- ഷൊർണ്ണൂർ ജംഗ്ഷൻ മെമു എക്സ്‌പ്രസ് ജൂൺ ഒന്നിന് സർവീസ് പുനരാരംഭിക്കും. പുലർച്ചെ 3.30ന് ഷൊർണ്ണൂരിൽനിന്നും മെമു പുറപ്പെടും. വൈകീട്ട് 5.35ന് എറണാകുളം ജംഗ്ഷനിൽനിന്നും മടങ്ങും. ഞായറാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസം മെമു സർവീസ് ഉണ്ടാകും. മെമുവിൽ റിസർവ്വ് ചെയ്യാതെ യാത്ര ചെയ്യാം.