- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി സർവീസ് നിർത്തിവെക്കും; 37 ട്രെയിൻ സർവീസുകൾ ദക്ഷീണ റെയിൽവേ റദ്ദാക്കി; ലോക്ക് ഡൗൺ സമ്പൂർണമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്തർ സംസ്ഥാന ട്രെയിൻ സർവീസുകൾ നിർത്തി വെക്കുന്നു. 37 ട്രെയിൻ സർവീസുകൾ ദക്ഷീണ റെയിൽവേ റദ്ദാക്കി. ഈ മാസം 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. പാലരുവി, വേണാട്, കണ്ണൂർ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം വീക്കിലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂർ ഇന്റർസിറ്റി, ബാനസവാടി എറണാകുളം, മംഗലാപുരം തിരുവനന്തപുരം, നിസാമുദ്ധീൻ തിരുവനന്തപുരം വീക്കിലി തുടങ്ങിയ വണ്ടികൾ റെയിൽവേ റദ്ദാക്കിയത്.
ഇത് സംബന്ധിച്ച് സർക്കാരിന്റെ വിശദമായ ഉത്തരവിന് കാത്തിരിക്കുകയാണെന്ന് ദക്ഷിണ റെയിൽവെ അധികൃതർ അറിയിച്ചു. ട്രെയിൻ സർവീസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ അന്തിമതീരുമാനം വൈകീട്ട് ഉണ്ടാകും. കോവിഡ് അതിതീവ്രവ്യാപന പട്ടികയിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
ലോക്ക്ഡൗണിൽ പൊതുഗാതഗതം പൂർണമായി നിർത്തിവെക്കുമെന്നാണ് സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിടിച്ചെടുക്കും. നേരത്തെ സംസ്ഥാനത്ത് സമ്പൂർണലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പൊതുഗതാഗതം വിലക്കിയിരുന്നു. രാജ്യമൊട്ടാകെ ട്രെയിൻ സർവീസുകൾ നിർത്തലാക്കിയിരുന്നു.
മറുനാടന് ഡെസ്ക്