ർമ്മനിയിൽ റെയിൽവേ ജീവനക്കാർ നടത്തിയ പണിമുടക്കിൽ വലഞ്ഞത്് ആയിരക്കണക്കിന് യാത്രക്കാർ. പുലർച്ചെ 5 ന് ആരംഭിച്ച പണിമുടക്ക് നാല് മണിക്കൂറോളം നീണ്ട് നിന്നു. ഡിവിഡിയും ഇ.ഡബ്‌ള്യു.ജി റെയിൽവേ തൊഴിലാളി യൂണിയനും ഉൾപ്പെടുന്ന 160,000 ജീവനക്കാർക്ക് 7.5 ശതമാനം ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടന്നത്.

ഹൈസ്പീഡ് ഐസിഇ ട്രെയിനുകൾ ഉൾപ്പടെ രാജ്യത്തുടനീളം റദ്ദാക്കി. കാർഗോ സർവീസുകൾ ഉൾപ്പെടെ ഏതാണ്ട് 1,400 ട്രെയിനുകളുടെ സർവീസുകാളാണ് റദ്ദാക്കപ്പെട്ടത്. പൊതു ഗതാഗതത്തെ ഏറെ ബാധിച്ച പണിമുടക്ക് ഒരു സൂചന മാത്രമാണന്നു ജീവനക്കാരുടെ സംഘടന പറഞ്ഞു.

ബർലിൻ, ഫ്രാങ്ക്ഫർട്ട്, കൊളോൺ, മ്യൂണിക്ക് തുടങ്ങിയ പ്രധാന നഗരങ്ങളിലെ യാത്രക്കാർ പണിമുടക്കുമൂലം വലഞ്ഞു.