വാഷിങ്ടൺ: ടൈറ്റാനിക്കിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള യാത്രയായിരുന്നു സിയാറ്റിൽ നിന്നും പോർട്ട്‌ലാൻഡിലേക്ക് പോയ ട്രെയിനിന് ഉണ്ടായത്. ആദ്യ യാത്രയിൽ തന്നെ ട്രെയിൻ പാളം തെറ്റി മൂന്ന് പേർ മരിച്ചു.

അമേരിക്കയിലെ വാഷിങ്ടണിലെ പിയേഴ്‌സ് കൗണ്ടിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.ഉദ്ഘാടന ഓട്ടം നടത്തിയ ട്രെയിൻ മേൽപ്പാലത്തിലെ പാളത്തിൽ നിന്ന് തെന്നി താഴെ ഹൈവേയിലേക്ക് പതിക്കുകയായിരുന്നു.ട്രെയിനിന്റെ 13 ബോഗികൾ പാളം തെറ്റി അഞ്ചാം നമ്ബർ ഹൈവേയിലേക്ക് പതിക്കുകയായിരുന്നു.

റോഡിലുണ്ടായിരുന്ന രണ്ട് ലോറി ഉൾപ്പെടെ ഏഴ് വാഹനങ്ങളുടെ മേലാണ് ട്രെയിൻ പതിച്ചത്. മരിച്ചവരെല്ലാം ട്രെയിൻ യാത്രക്കാരാണെന്നാണ് സൂചന. നിരവധി പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.