- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോറി ബോസ്, ഞാൻ എന്നും നിങ്ങളുടെ ചായയിൽ തുപ്പിയിടാറുണ്ടായിരുന്നു..!! മോശമായി പെരുമാറിയ സ്ഥാപന മേധാവിക്ക് പണി പാലുംവെള്ളത്തിൽ കൊടുത്ത് ട്രെയിനിയുടെ രാജിക്കത്ത്; ഇന്റർനെറ്റിൽ വൈറലായ രാജിക്കത്ത് വായിക്കാം
ന്യൂഡൽഹി: 'സോറി ബോസ്, ഞാൻ എന്നും നിങ്ങളുടെ ചായയിൽ തുപ്പിയിടാറുണ്ടായിരുന്നു' - ട്രെയിനിയുടെ രാജിക്കത്തിലെ ഇങ്ങനെയൊരു ഭാഗം വായിച്ച ബോസ് ചിരിച്ചിട്ടുണ്ടാകുമോ അതോ.. ഇളിഭ്യനായോ! ഇതുപോലൊരു പണി ഇനി കിട്ടാനില്ലെന്ന കാര്യം എന്തായാലും അദ്ദേഹം ഉറപ്പിച്ചിട്ടുണ്ടാകാം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു രാജിക്കത്തിലെ വരികളാണ് ഇത്. സിനിമയിലെ ക
ന്യൂഡൽഹി: 'സോറി ബോസ്, ഞാൻ എന്നും നിങ്ങളുടെ ചായയിൽ തുപ്പിയിടാറുണ്ടായിരുന്നു' - ട്രെയിനിയുടെ രാജിക്കത്തിലെ ഇങ്ങനെയൊരു ഭാഗം വായിച്ച ബോസ് ചിരിച്ചിട്ടുണ്ടാകുമോ അതോ.. ഇളിഭ്യനായോ! ഇതുപോലൊരു പണി ഇനി കിട്ടാനില്ലെന്ന കാര്യം എന്തായാലും അദ്ദേഹം ഉറപ്പിച്ചിട്ടുണ്ടാകാം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു രാജിക്കത്തിലെ വരികളാണ് ഇത്. സിനിമയിലെ കോമഡി പോലെ ഇഷ്ടമില്ലാതിരുന്ന സ്ഥാപന മേധാവിക്ക് ചായയിൽ തുപ്പിയിട്ട് കൊടുത്തു ഈ ന്യൂജനറേഷൻ ജീവനക്കാരി.
'റെഡ്ഇറ്റ്' എന്ന വെബ്‌സൈറ്റിലൂടെയാണ് ഇന്റർനെറ്റിൽ വൈറലായി പ്രചരിക്കുന്ന ഒരു രാജിക്കത്തിന്റെ വിശദവിവരങ്ങൾ പുറത്തുവന്നത്. മേലധികാരിയുടെ മോശം പെരുമാറ്റത്തിന് മറുപടിയായാണ് ട്രെയിനി ചായയിൽ തുപ്പിയിട്ടത്. എല്ലാ ദിവസവും ബോസിന് നൽകിയിരുന്ന ചായയിൽ ഇയാൾ തുപ്പിയിടുമായിരുന്നു. ഓഫീസ് ജോലികൾക്കു പുറമെ കമ്പനിക്കു വേണ്ടി സ്റ്റേഷനറി സാധനങ്ങൾ വാങ്ങലും ബോസിനു ചായ ഉണ്ടാക്കലുമൊക്കെയായിരുന്നു ആ ജീവനക്കാരന്റെ ജോലികൾ. ഇതിൽ മനം മടുത്തപ്പോഴാണ് ഒരുഗ്രൻ രാജിക്കത്ത് എഴുതിവച്ചത്.
ട്രെയിനിയുടെ രാജിക്കത്ത് ഇങ്ങനെ: താങ്കൾ ഈ കത്ത് വായിക്കുമ്പോഴേക്കും ഞാൻ ഈ നശിച്ച സ്ഥലത്തുനിന്ന് ഒരുപാട് ദൂരെ എത്തിക്കാണും. താങ്കൾ എന്നെ ഭരിച്ചത് ഒരുപാട് ആസ്വദിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ സ്വയം അഭിമാനിക്കുന്നുണ്ടാകും. എന്നാൽ, ഒരു കാര്യം അറിയുമ്പോൾ എന്തായിരിക്കും താങ്കളുടെ പ്രതികരണം എന്ന് ഊഹിക്കാനാവില്ല. കാരണം, എല്ലാ ദിവസവും നിങ്ങൾക്കുള്ള കാപ്പിയിൽ ഞാൻ തുപ്പാറുണ്ടായിരുന്നു എന്നറിയുമ്പോൾ എന്തായിരിക്കും താങ്കളുടെ പ്രതികരണം?
ബോസിനോട് മധുരപ്രതികാരം വീട്ടിയ ഈ ട്രെയിനി ജീവനക്കാരന്റെ പേരോ, ഹതഭാഗ്യനായ ബോസിന്റെ വിശദാംശങ്ങളോ വ്യക്തമല്ല.