പെരിന്തൽമണ്ണ: ഇസ്ലാമിക് മിഷൻ ട്രസ്റ്റിനു കീഴിലുള്ള വിവിധ സ്ഥാപങ്ങളിലെ അക്കൗണ്ടന്റ് ആൻഡ് ഓഡിറ്റിങ് ജീവനക്കാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിൽ നടന്ന പരിപാടിയിൽ സി.എ. തഖിയുദ്ധീൻ കെ.എം പരിശീലനത്തിന് നേതൃത്വം നൽകി. ട്രസ്റ്റ് മെമ്പർ എ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് അഡ്‌മിനിസ്‌ട്രേറ്റർ സി ടി ഹസന്നുൽ ബന്ന സ്വാഗതവും എ ടി ഷറഫുദ്ധീൻ സമാപന ഭാഷണവും നിർവഹിച്ചു.