- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യ സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ നഴ്സുമാർക്ക് കുടുംബാരോഗ്യ വിഷയങ്ങളിൽ പഠന പരിശീലനം; പരിശീലനം നൽകുന്നത് ആർദ്രം മിഷനുമായി സഹകരിച്ച്
തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ആർദ്രം മിഷനുമായി സഹകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിലെ ബിരുദാനന്തര ബിരുദധാരികളായ എഴുപത് നഴ്സുമാർക്ക് കുടുംബ ആരോഗ്യ സംബന്ധിയായ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. മാർച്ച് അഞ്ച് മുതൽ പതിനാറു വരെ രണ്ടാഴ്ചക്കാലം നീണ്ടു നിൽക്കുന്ന കുടുംബാരോഗ്യ പഠന പരിശീലനം റെസിഡൻഷ്യൽ പ്രോഗ്രാമായാണ് നടത്തുന്നത്. ഈ റെസിഡൻഷ്യൽ പ്രോഗ്രാമിൽ പങ്കെടുത്തു പരിശീലനം നേടുന്നവർ അതാതു മേഖലകളിൽ മറ്റുള്ള നഴ്സുമാരുടെ പരിശീലകരായി പ്രവർത്തിക്കുന്നതിനുതകുന്ന തരത്തിലാണ് ക്ലാസുകൾ ഒരുക്കിയിട്ടുള്ളത്. ഇതിനാവശ്യമായ പഠന മൊഡ്യൂളുകൾ തയ്യാറാക്കുന്നതിന് വേണ്ട മുഴുവൻ സാങ്കേതിക സഹായങ്ങളും ആരോഗ്യ സർവ്വകലാശാലയാണ് നിർവ്വഹിക്കുന്നത്. സർവ്വകലാശാലയിലെ ഡീന്മാരാണ് കോഴ്സ് ഡയറക്ടർമാരായി പ്രവർത്തിക്കുന്നത്. സർവ്വകലാശാല അദ്ധ്യാപകർക്ക് പുറമേ സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാരും പരിശീലനത്തിനു നേതൃത്വം നൽകും.
തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ആർദ്രം മിഷനുമായി സഹകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിലെ ബിരുദാനന്തര ബിരുദധാരികളായ എഴുപത് നഴ്സുമാർക്ക് കുടുംബ ആരോഗ്യ സംബന്ധിയായ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. മാർച്ച് അഞ്ച് മുതൽ പതിനാറു വരെ രണ്ടാഴ്ചക്കാലം നീണ്ടു നിൽക്കുന്ന കുടുംബാരോഗ്യ പഠന പരിശീലനം റെസിഡൻഷ്യൽ പ്രോഗ്രാമായാണ് നടത്തുന്നത്.
ഈ റെസിഡൻഷ്യൽ പ്രോഗ്രാമിൽ പങ്കെടുത്തു പരിശീലനം നേടുന്നവർ അതാതു മേഖലകളിൽ മറ്റുള്ള നഴ്സുമാരുടെ പരിശീലകരായി പ്രവർത്തിക്കുന്നതിനുതകുന്ന തരത്തിലാണ് ക്ലാസുകൾ ഒരുക്കിയിട്ടുള്ളത്. ഇതിനാവശ്യമായ പഠന മൊഡ്യൂളുകൾ തയ്യാറാക്കുന്നതിന് വേണ്ട മുഴുവൻ സാങ്കേതിക സഹായങ്ങളും ആരോഗ്യ സർവ്വകലാശാലയാണ് നിർവ്വഹിക്കുന്നത്. സർവ്വകലാശാലയിലെ ഡീന്മാരാണ് കോഴ്സ് ഡയറക്ടർമാരായി പ്രവർത്തിക്കുന്നത്. സർവ്വകലാശാല അദ്ധ്യാപകർക്ക് പുറമേ സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാരും പരിശീലനത്തിനു നേതൃത്വം നൽകും.