- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ ബോർഡിൽ റബർ ഉത്പന്നനിർമ്മാണ പരിശീലനം ഫെബ്രുവരി ഒമ്പതു മുതൽ
കോട്ടയം: ഉണക്ക റബ്ബറിൽ നിന്നുള്ള ഉത്പന്നനിർമ്മാണത്തിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. മോൾഡഡ്, എക്‌സ്ട്രൂഡഡ്, കാലെൻഡേർഡ് ഉത്പന്നങ്ങളുടെ നിർമ്മാണം, പ്രകൃതിദത്തറബ്ബർ, കൃത്രിമറബ്ബർ, റബ്ബർകോമ്പൗണ്ടിങ്, പ്രോസസ്സ് കൺട്രോൾ, വൾക്കനൈസേറ്റ് പരിശോധനകൾ എന്നിവയടങ്ങുന്ന പത്തു ദിവസത്തെ പരിശീലനം ഫെബ്രുവരി 9 മുതൽ 18 വരെ കോട്ടയത്തുള്ള റബ്ബർ ട്രെ
കോട്ടയം: ഉണക്ക റബ്ബറിൽ നിന്നുള്ള ഉത്പന്നനിർമ്മാണത്തിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. മോൾഡഡ്, എക്‌സ്ട്രൂഡഡ്, കാലെൻഡേർഡ് ഉത്പന്നങ്ങളുടെ നിർമ്മാണം, പ്രകൃതിദത്തറബ്ബർ, കൃത്രിമറബ്ബർ, റബ്ബർകോമ്പൗണ്ടിങ്, പ്രോസസ്സ് കൺട്രോൾ, വൾക്കനൈസേറ്റ് പരിശോധനകൾ എന്നിവയടങ്ങുന്ന പത്തു ദിവസത്തെ പരിശീലനം ഫെബ്രുവരി 9 മുതൽ 18 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ വച്ചു നടക്കും. പരിശീലനമാദ്ധ്യമം ഇംഗ്ലീഷ് ആയിരിക്കും. ഫീസ് 3200 രൂപ (12.36% സേവനനികുതി പുറമെ). താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം. പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക,് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്) എന്ന പേരിൽ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോർഡർ ആയോ ഡയറക്ടർ (ട്രെയിനിങ്), റബ്ബർബോർഡ് പി.ഒ., കോട്ടയം-9, കേരളം എന്ന വിലാസത്തിൽ അയയ്ക്കണം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ് - CBIN 0010955)യുടെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടും ട്രാൻസ്ഫർ ചെയ്യാം. അപേക്ഷയിൽ പണമടച്ച രീതി, രസീതിന്റെ നമ്പർ, തീയതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ ഫോൺ നമ്പരും ചേർത്തിരിക്കണം. വിവരങ്ങൾ ഇമെയിലായി training@rubberboard.org.in -ലേക്ക് നേരിട്ടയയ്ക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2353325, 2353127.