- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിൽ എയർ ട്രാഫിക് കൺട്രോളർമാരും റെയിൽ ജീവനക്കാരും പണിമുടക്കിന്; ആഴ്ചാവസാനം ഫ്ലൈറ്റ്, ട്രെയിൻ യാത്രാ തടസങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
റോം: വിവിധ യൂണിയനിൽപ്പെട്ട ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നതോടെ ഈയാഴ്ച അവസാനം ട്രെയിൻ, വിമാനയാത്രാ തടസങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. എയർട്രാഫിക് കൺട്രോളർമാരും റെയിൽവേ വർക്കർമാരും രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന് ഒരുങ്ങുന്നതോടെയാണ് ആഴ്ചാവസാനം യാത്ര അലങ്കോലപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശനിയാഴ്ച രാത്രി ഒമ്പതു മുതൽ 24 മണിക്കൂർ നേരത്തേക്കാണ് നാഷണൽ റെയിൽ സർവീസിലെ വർക്കർമാർ പണിമുടക്കിന് ഒരുങ്ങുന്നത്. Veneto, Piedmont, Marche, Abruzzo, Umbria എന്നീ മേഖലകൾ ഒഴിച്ച് രാജ്യത്തെ എല്ലാ മേഖലകളേയും റെയിൽ പണിമുടക്ക് ബാധിക്കും. പണിമുടക്ക് ആഹ്വാനം നൽകിയതിൽ പിന്നെ ഇതുവരെ 28 ട്രെയിനുകൾ റദ്ദാക്കുകയും ഒട്ടേറെ സർവീസുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹൈസ്പീഡ് ഇന്റർ സിറ്റി ട്രെയിനുകൾ പതിവുപോലെ സർവീസ് നടത്തുമെങ്കിലും യാത്രയ്ക്ക് മുമ്പ് റെയിൽവേ വെബ് സൈറ്റ് പരിശോധിച്ച ശേഷം മാത്രമേ പുറപ്പെടാവൂ എന്നും റെയിൽവേ അധികൃതർ നിർദേശിക്കുന്നു. ലൊംബാർഡി വടക്ക് കിഴക്കൻ മേഖലയിലുള
റോം: വിവിധ യൂണിയനിൽപ്പെട്ട ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നതോടെ ഈയാഴ്ച അവസാനം ട്രെയിൻ, വിമാനയാത്രാ തടസങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. എയർട്രാഫിക് കൺട്രോളർമാരും റെയിൽവേ വർക്കർമാരും രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന് ഒരുങ്ങുന്നതോടെയാണ് ആഴ്ചാവസാനം യാത്ര അലങ്കോലപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ശനിയാഴ്ച രാത്രി ഒമ്പതു മുതൽ 24 മണിക്കൂർ നേരത്തേക്കാണ് നാഷണൽ റെയിൽ സർവീസിലെ വർക്കർമാർ പണിമുടക്കിന് ഒരുങ്ങുന്നത്. Veneto, Piedmont, Marche, Abruzzo, Umbria എന്നീ മേഖലകൾ ഒഴിച്ച് രാജ്യത്തെ എല്ലാ മേഖലകളേയും റെയിൽ പണിമുടക്ക് ബാധിക്കും. പണിമുടക്ക് ആഹ്വാനം നൽകിയതിൽ പിന്നെ ഇതുവരെ 28 ട്രെയിനുകൾ റദ്ദാക്കുകയും ഒട്ടേറെ സർവീസുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹൈസ്പീഡ് ഇന്റർ സിറ്റി ട്രെയിനുകൾ പതിവുപോലെ സർവീസ് നടത്തുമെങ്കിലും യാത്രയ്ക്ക് മുമ്പ് റെയിൽവേ വെബ് സൈറ്റ് പരിശോധിച്ച ശേഷം മാത്രമേ പുറപ്പെടാവൂ എന്നും റെയിൽവേ അധികൃതർ നിർദേശിക്കുന്നു.
ലൊംബാർഡി വടക്ക് കിഴക്കൻ മേഖലയിലുള്ള റെയിൽവേ വർക്കർമാർ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പണിമുടക്ക് നടത്തുക. ട്രെനോർഡ് നടത്തുന്ന റീജണൽ സർവീസുകളേയും ഇതു ബാധിക്കും. മാൽപെൻസാ എയർപോർട്ടിലേക്കുള്ള സർവീസുകൾക്ക് ബസുകൾ ഇട്ടിട്ടുണ്ടെന്ന് ട്രെനോർഡ് അറിയിക്കുന്നുണ്ട്.
ശനിയാഴ്ച ഇറ്റലിയിലേക്കും ഇറ്റലിക്കു പുറത്തേക്കും വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരെ ഇറ്റാലിയൻ എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്കാണ് വലയ്ക്കുക. രാവിലെ പത്തു മുതൽ വൈകുന്നേരം ആറു വരെ എട്ടു മണിക്കൂർ നേരത്തേക്ക് നടത്തുന്ന പണിമുടക്കിൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. വെനീസിലെ മാർക്കോ പോളോ എയർപോർട്ടിലെ ബാഗ്ഗേജ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാർ അന്നു തന്നെ രാവിലെ പത്തു മുതൽ വൈകുന്നേരം ആറു വരെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇവിടെയുള്ള യാത്രക്കാർ ഏറെ വലയുമെന്നും വിലയിരുത്തപ്പെടുന്നു.