- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പണിമുടക്ക് ഭീഷണിയുമായി ട്രെയിൻ ഡ്രൈവർമാർ വീണ്ടും; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇനിയും പണിമുടക്കും; യരാ ട്രാംസിന് ജീവനക്കാരുടെ മുന്നറിയിപ്പ്
മെൽബൺ: ഒരാഴ്ച മുമ്പ് മെൽബണെ നിശ്ചലമാക്കി ട്രെയിൻ ജീവനക്കാർ 24 മണിക്കൂർ പണിമുടക്കിയതിന് പിന്നാലെ വീണ്ടും പണിമുടക്ക് ഭീഷണിയുമായി ട്രാം ഡ്രൈവർമാർ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇനിയും പണിമുടക്കുമെന്നാണ് യാര ട്രാംസിന് ട്രാം ഡ്രൈവർമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ന്യായമായ വർക്ക് കമ്മീഷൻ ആവശ്യപ്പെട്ടു കൊണ്ടുള്ള റയി
മെൽബൺ: ഒരാഴ്ച മുമ്പ് മെൽബണെ നിശ്ചലമാക്കി ട്രെയിൻ ജീവനക്കാർ 24 മണിക്കൂർ പണിമുടക്കിയതിന് പിന്നാലെ വീണ്ടും പണിമുടക്ക് ഭീഷണിയുമായി ട്രാം ഡ്രൈവർമാർ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇനിയും പണിമുടക്കുമെന്നാണ് യാര ട്രാംസിന് ട്രാം ഡ്രൈവർമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ന്യായമായ വർക്ക് കമ്മീഷൻ ആവശ്യപ്പെട്ടു കൊണ്ടുള്ള റയിൽ, ട്രാം, ബസ്സ് യൂണിയന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇരുന്നൂറിലധികം പേർ ട്രേഡ് ഹാൾസിൽ റാലി നടത്തി. തങ്ങൾക്ക് സമരം ചെയ്യാൻ ഒട്ടും ആഗ്രഹം ഇല്ലെന്നും പക്ഷേ തങ്ങൾക്ക് ആവശ്യങ്ങൾ നേടിയെടുക്കാൻ വേറെ വഴിയില്ലെന്നും ഡിവിഷണൽ സെക്രട്ടറി ഫിൽ അൾട്ടയറി വാർത്താ ലേഖകരോട് പറഞ്ഞു.
അതിനിടെ ചൊവ്വാഴ്ച, രണ്ടാം തവണയും ട്രാം സർവ്വീസുകൾ നിർത്തി വച്ചു. ട്രെയിൻ സമരവും ജനജീവിത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ട്രാം ഡ്രൈവർമാർക്ക് 91000 ഡോളർ വാർഷിക വരുമാനം ഉണ്ടെന്നുള്ളത് തെറ്റായ കണക്കുകളാണെന്ന് അൾട്ടയറി ചൂണ്ടിക്കാട്ടി. ഏപ്രിൽ മുതൽ 36 മീറ്റിങ്ങുകളാണ് യരാ ട്രാംസുമായി നടത്തിയത്.എന്നാൽ അവർ ഇന്നു വരെയും നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പെട്ടന്നു തന്നെ സമരത്തിലേക്ക് നീങ്ങിയ യൂണിയന്റെ നടപടികളെ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് വിമർശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഡ്രൈവർമാർ നടത്തിയ പണിമുടക്കിൽ മെൽബണിൽ ഗതാഗതം ഏറെ തടസപ്പെട്ടിരുന്നു.