ഡബ്ലിൻ: സെന്റ് പാട്രിക് ഡേയിൽ ലുവാസ് ഡ്രൈവർമാർ നടത്താനിരിക്കുന്ന പണിമുടക്ക് നേരിടാൻ  ബദൽ സർവീസ് നടത്താനുള്ള തീരുമാനം ട്രാൻസ്‌ദേവ് പിൻവലിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലുവാസ് ഡ്രൈവർമാർ നടത്തുന്ന പണിമുടക്കിനെ നേരിടാൻ പ്രൈവറ്റ് ബസ് സർവീസ് സെന്റ് പാട്രിക് ഡേയിൽ നടത്താൻ ട്രാൻസ്‌ദേവ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം കഴിഞ്ഞ രാത്രിയിൽ ട്രാൻസ്‌ദേവ് പിൻവലിക്കുകയായിരുന്നു.

സെന്റ് പാട്രിക് ഡേയിലെ പണിമുടക്ക് സംബന്ധിച്ച് ട്രാൻസ്‌ദേവും എസ്‌ഐപിടിയുവും തമ്മിൽ വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മിറ്റിയുടെ സാന്നിധ്യത്തിൽ പുതിയ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച്ച അഞ്ചാമത്തെ  പണിമുടക്കിനാണ്  സാഹചര്യം ഒരുങ്ങുന്നത്.  കമ്മീഷനിൽ നിന്നുള്ള അപേക്ഷ പരിഗണിക്കാൻ ലുവാസ് നടത്തിപ്പുകാരായ  ട്രാൻസ്‌ഡേവ് തീരുമാനിക്കുകയായിരുന്നു.  ഇന്ന് നടക്കുന്ന യോഗത്തിൽ ഡ്രൈവർമാരെയും ക്ഷണിച്ചിട്ടുണ്ട്.  മാർച്ചിലും ഏപ്രിലുമായി ഏഴ് ദിവസം വരെയാണ് സമരത്തിന് സാധ്യതയുള്ളത്.  നേരത്തെ െ്രെഡവർമാരെ ചർച്ചകളിൽ പങ്കെടുപ്പിച്ചിരുന്നുമില്ല. ഡ്രൈവർമാർ അല്ലാത്ത ജീവനക്കാരുമായി ചർച്ചകൾ ഇന്നും പുരോഗമിക്കും.   പത്ത് മനിട്ട് ഇടവിട്ട് ഡബ്ലിൻ സിറ്റിയിൽ സർവീസ് നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്.