മേരിക്കയിൽ ഭിന്നലിംഗക്കാരനായ ഒരു പുരുഷൻ കൂടി ഗർഭിണിയായത് മാധ്യമങ്ങൾ ആഘോഷമാക്കുകയാണിപ്പോൾ 29കാരനായ കാകി സുള്ളിവനാണ് തന്റെ രണ്ടാമത്തെ കുടിക്ക് ജന്മമേകാനൊരുങ്ങുന്നത്. താടിക്കാനരായ ഇയാളുടെ പ്രസവമെടുക്കാൻ കാത്തിരിക്കുന്നതോ സ്വന്തം ഭാര്യയും...!! നിലവിൽ നാല് മാസമായിരിക്കുകയാണ് സുള്ളിവന്. സ്ത്രീയിൽ നിന്നും പുരുഷനിലേക്ക് പരിവർത്തനം ചെയ്യാൻ തുടങ്ങി നാല് വർഷങ്ങൾക്ക് ശേഷമാണ് ഇദ്ദേഹം വീണ്ടും പ്രസവിക്കാൻ തയ്യാറെടുക്കുന്നത്. അമേരിക്കയിലെ വിൻകോൻസിൻ സ്വദേശിയാണി ഗർഭണൻ.....!!!

ഇയാളുടെ മൂത്ത മുത്രനായി ഗ്രേസന് ഇപ്പോൾ അഞ്ച് വയസാണ് പ്രായം. സുള്ളിവൻ അവന് ജന്മമേകിയിരുന്നത് ഒരു സ്ത്രീയായിരിക്കുന്ന വേളയിലായിരുന്നു. പിന്നീടാണ് പുരുഷനിലേക്കുള്ള പരിവർത്തനം തുടങ്ങിയിരുന്നത്. ഒരു പുരുഷനായിട്ടും തനിക്ക് വീണ്ടും ഗർഭം ധരിക്കാനും രണ്ടാമതൊരു കുട്ടിക്ക് കൂടി ജന്മമേകാനും സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നാണ് സുള്ളിവൻ പ്രതികരിച്ചിരിക്കുന്നത്. തന്റെ ബോയ്ഫ്രണ്ടായ സ്റ്റീവനിൽ നിന്നാണ് സുള്ളിവൻ ഗർഭം ധരിച്ചിരിക്കുന്നത്. ആറ് മാസമായി ഇവർ കുട്ടിക്ക് വേണ്ടി ശ്രമിച്ച് വരുകയായിരുന്നു. 2016ൽ ചില ആരോഗ്യ പ്രശ്‌നങ്ങളാൽ പുരുഷ ഹോർമോണുകളിൽ നിന്നും സുള്ളിവൻ അൽപം ഇടവേള എടുത്തിരുന്നു.

ഒരു പുരുഷൻ എന്ന നിലയിൽ ഗർഭം ധരിച്ചിരിക്കുന്ന അവസ്ഥ സ്ത്രീയെന്ന നിലയിൽ മുമ്പ് ഗർഭം ധരിച്ച സമയത്തേക്കാൾ സന്തോഷം പകർന്ന് തരുന്നതാണെന്നാണ് സുള്ളിവൻ പറയുന്നത്. ആദ്യ ഗർഭം ധരിച്ചിരിക്കുമ്പോൾ ട്രാൻസ്‌ജെൻഡറാകുന്നതിനെ കുറിച്ച് തനിക്ക് എതിർപ്പാണുണ്ടായിരുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. ട്രാൻസ് ലിബറലലൽ ആർട്‌സ് കോലിഷൻ എന്ന പേരിൽ ഒരു സംഘടന സുള്ളിവൻ നടത്തുന്നുണ്ട്. ഈ വിഭാഗക്കാരുടെ കലാപരമായ പ്രവർത്തനങ്ങൾ വളർത്തി അവരെ അതിൽ സജീവമാക്കുന്നതിന് വേണ്ടിയാണിത് പ്രവർത്തിക്കുന്നത്.

ഗർഭമുണ്ടെന്ന് ഡിസംബറിൽ തിരിച്ചറിഞ്ഞപ്പോൾ ഈ വിഭാഗത്തിൽ പെട്ട് ഗർഭം ധരിച്ചിരിക്കുന്ന മറ്റാരെങ്കിലുമുണ്ടോയെന്നറിയാനായി താൻ ഇന്റർനനെറ്റിൽ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇതിനെ കുറിച്ച് ഏതാനും ആർട്ടിക്കിളുകൾ മാത്രമാണ് കാണാൻ സാധിച്ചിരുന്നതെന്ന് സുള്ളിവർ വേദനയോടെ വെളിപ്പെടുത്തുന്നു. ട്രാൻസ്‌ജെൻഡറുകളുടെ ഗർഭധാരണത്തെക്കുറിച്ച് അനേകം ആശങ്കകളും തെറ്റിദ്ധാരണകളും നിലവിലുണ്ടെന്നും അവയെല്ലാം തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ദൂരീകരിക്കാനുമാണ് സുള്ളിവൻ ഇപ്പോൾ ശ്രമിക്കുന്നത്.