ലണ്ടൻ: ആണ് പെണ്ണാവാനും പെണ്ണ് ആണാവാനും മരുന്നുകഴിക്കുന്ന ശീലം ബ്രിട്ടനിൽ വൻതോതിൽ വർധിച്ചുവരുന്നതായി റിപ്പോർട്ട്. പത്തുവയസ്സുവരെ പ്രായമുള്ള 800-ഓളം കുട്ടികളാണ് ലിംഗമാറ്റത്തിനായി മരുന്ന് കഴിക്കുന്നത്. ഇതിൽ 600 പേരും ലണ്ടനിലാണ്. 2000 പേർ ലീഡ്‌സിലും. തങ്ങൾ തെറ്റായ ശരീരത്തിലാണ് ജീവിക്കുന്നതെന്ന തോന്നൽ കൗമാരക്കാർക്കിടയിൽ വർധിച്ചുവരുന്നുവെന്നതാണ് ഇത് നൽകുന്ന സൂചനകൾ. പ്രായപൂർത്തിയാകുന്നതിന് മുന്നെ ലിംഗമാറ്റത്തിനുള്ള മരുന്നുകൾ കഴിച്ച് ആണ് പെണ്ണാവാനും പെണ്ണ് ആണാവാനും ശ്രമിക്കുന്നവർ ഏറിവരികയാണ്. പ്യൂബർട്ടി ബ്ലോക്കേഴ്‌സ് എന്നറിയപ്പെടുന്ന ഇൻജക്ഷനുകളാണ് ഇതിനായി നൽകുന്നത്.

ആൺകുട്ടിയായി ജനിച്ച അബേർസ്റ്റ്‌വിത്തിലെ ലിർ ജോൺസിന്റെ കഥ ഇത്തരത്തിലൊന്നാണ്. ലിംഗമാറ്റത്തിനുള്ള എൻഎച്ച്എസ് ചികിത്സയാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് ഈ 17-കാരി പറയുന്നു. ശരീരം പുരുഷനായി മാറാൻ തുടങ്ങിയതോടെ, ജീവനൊടുക്കാമെന്ന തീരുമാനത്തിലായിരുന്നു താനെന്ന് ലിർ പറയുന്നു. 15 വയസ്സുമുതൽക്കാണ് ലിർ പെൺകുട്ടിയായി ജീവിക്കാൻ തുടങ്ങിയത്.

ലണ്ടനിലെ ടാവിസ്റ്റോക്ക് ജെൻഡർ ഐഡന്റിറ്റി ക്ലിനിക്കിൽ കഴിഞ്ഞവർഷം എത്തിയതോടെ ലിറിന്റെ ജീവിതം മാറിമറിഞ്ഞു. ലിറിനെപ്പോലെ ലിംഗമാറ്റം ആഗ്രഹിച്ചെത്തുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ വർധനയുണ്ടായതായി ഇവിടുത്തെ കണക്കുകൾ തെളിയിക്കുന്നു. 2009-ൽ പത്തുപേരാണ് ചികിത്സ തേടിയതെങ്കിൽ കഴിഞ്ഞവർ,ം 2000-ത്തോളം പേർ ക്ലിനിക്കിനെ സമീപിച്ചു.

ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റലിലുള്ള ജൻഡർ ഐഡന്റിറ്റി ഡവവലപ്‌മെന്റ് സർവീസ് ക്ലിനിക്കിൽ ലിംഗമാറ്റത്തിന് ചികിത്സയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത് 600 പേരാണ്. ശേഷിച്ചവവർ ലീഡ്‌സിലും. മരുന്ന് കഴിക്കുന്ന 800 പേരിൽ 230 പേർ 14 വയസ്സിൽത്താഴെ പ്രായമുള്ളവരാണെന്ന് രേഖകൾ തെളിയിക്കുന്നു.

വൈദ്യപരിശോധനയില്ലാതെ ലിംഗമാറ്റത്തിന് ഇപ്പോൾ ബ്രിട്ടനിൽ അനുവാദമുണ്ട്. ഭാവിയിൽ, താൻ ലിംഗമാറ്റത്തിന് താത്പര്യപ്പെടുന്നു എന്നൊരു പ്രസ്താവന മാത്രം നൽകിയാലും ചികിത്സയ്ക്ക് വിധേയനാകാനാവും.