ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന ആരവ് അപ്പുക്കുട്ടനും(46), സുകന്യ കൃഷ്ണനും (22) തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന പ്രഖ്യാപനം നടത്തിയതിനെ തുടർന്ന് ഭീഷണികളുടെ നിഴലിലാണ് കഴിയുന്നത്. ഇന്ത്യൻ ദമ്പതികളായ ഇവർക്കെതിരെയുള്ള ഭീഷണിയെ വൻ പ്രാധാന്യത്തോടെയാണ് ബ്രിട്ടീഷ് പത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബിന്ദുവായി ജനിച്ച ആരവ് അപ്പുക്കുട്ടൻ ചന്തുവായി ജനിച്ച സുകന്യയെ കെട്ടാനൊരുങ്ങുമ്പോൾ പലർക്കും കുരു പൊട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്... ഇത്തരത്തിൽ പുരുഷനായി ജനിച്ച് യുവതിയും സ്ത്രീയായി ജനിച്ച പുരുഷനായ യുവാവും വിവാഹം പ്രഖ്യാപിച്ചപ്പോൾ തെറിവിളികളുമായി നിരവധി സോഷ്യൽ മീഡിയ യൂസർമാർ രംഗത്തെത്തിയിട്ടുണ്ട്.

ജെൻഡർ റീഅസൈന്മെന്റ് സർജറിക്കായി കാത്തിരിക്കുമ്പോഴായിരുന്നു ഇവർ പരസ്പരം കാണുകയും ഇഷ്ടപ്പെടുകയും ചെയ്തത്.ബിന്ദു എന്ന പേരിൽ പുരുഷനായിട്ടായിരുന്ന ആരവിന്റെ ജനനം. എന്നാൽ നിലവിൽ ആരവ് സ്ത്രീയായി മാറിയിരിക്കുകയാണ്. അതു പോലെ തന്നെ ചന്തു എന്ന പേരിൽ സ്ത്രീയായിട്ടായിരുന്നു സുകന്യ പിറന്നിരുന്നത്. എന്നാൽ നിലവിൽ സുകന്യ പുരുഷനാണ്. അടുത്ത മാസം വിവാഹിതരാകാൻ പോകുന്നുവെന്ന പ്രഖ്യാപനം കഴിഞ്ഞ മാസമായിരുന്നു ഇവർ നടത്തിയിരുന്നത്.തുടർന്ന് ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.

തുടർന്ന് നിരവധി വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ നിന്നും ഇവർക്കെതിരെ വധഭീഷണി വരെ ഉയരുന്നുണ്ട്. നിങ്ങൾ ചെയ്യാൻപോകുന്ന കാര്യം തെറ്റാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കാൾ സുകന്യ കൃഷ്ണന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. തങ്ങൾ വിവാഹം കഴിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ആരവും വെളിപ്പെടുത്തുന്നു. പലരും സഭ്യേതരമായ ഭാഷയിൽ തങ്ങൾക്കെതിരെ ആക്ഷേപങ്ങളും ഭീഷണികളും ഉയർത്തുന്നുവെന്നും ആരവ് പറയുന്നു. മൂന്ന് വർഷങ്ങൾക്ക്മുമ്പ് ഡോക്ടറെ കാണാൻ വേണ്ടി കാത്തിരുന്നപ്പോഴായിരുന്നു ഇവർ ആദ്യമായി കണ്ടത്. തുടർന്ന് ഏറെ നേരം സംസാരിച്ച് പിരിയുമ്പോൾ ഇവർ നമ്പർ കൈമാറുകയും തുടർന്ന് ബന്ധം വളരുകയുമായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിലിൽആയിരുന്നു ആരവ് വിവാഹ ആലോചന സുകന്യ കൃഷ്ണനോട് നടത്തിയത്. വിവാഹത്തെ തുടർന്ന് ഒരു കുട്ടിയെ ദത്തെടുത്ത് കുടുംബ ജീവിതം കെട്ടിപ്പടുക്കാനാണ് ഇവർ പദ്ധതിയിട്ടിരിക്കുന്നത്. തങ്ങൾ തമ്മിലുള്ള വലി പ്രായവ്യത്യാസം കണക്കിലെടുക്കുന്നില്ലെന്നാണ് സുകന്യ പറയുന്നത്. ആരവ് വളരെ സ്നേഹസമ്പന്നനാണെന്നും തങ്ങൾക്കിടയിൽ ഉച്ചനീചത്വങ്ങളില്ലെന്നും സുകന്യ പറയുന്നു. ശേഷിക്കുന്ന കാല ആരവിനൊപ്പം ജീവിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും സുകന്യ പറയുന്നു. വളർച്ചയുടെ ഘട്ടങ്ങളിൽ തങ്ങളിലുണ്ടായ ലിംഗപരിണാമത്തിന്റെ അനുഭവങ്ങൾ ഇരുവരും വെളിപ്പെടുത്തുന്നുണ്ട്.