ഫേസ് ബുക്കിലൂടെ തനിക്ക് അശ്ലീല സന്ദേശം അയച്ച സീരിയൽ നടനെ അതേ മാധ്യമത്തിലൂടെ കുടുക്കിയിരിക്കുകയാണ് ട്രാൻസ്‌ജെൻഡർ ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റായ വിനീത് സീമ. 'ദാരിദ്ര്യം പിടിച്ച സീരിയൽ നടന്റെ രോദനം ആരെങ്കിലും ഒന്നു കേൾക്കൂ പ്ലീസ് 'എന്ന തലക്കെട്ടിലാണ് ഫേസ്‌ബുക്ക് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടടക്കം പോസ്റ്റ് ചെയതത്.

വിനീത് സീമയുടെ സ്റ്റിൽ അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യെഹിയ ഖാദർ എന്ന നടൻ ചാറ്റ് തുടങ്ങുന്നത്.അങ്കിൾ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോൾ നടൻ ഒന്നു ഞെട്ടി.അങ്കിളെന്ന് വിളിക്കുന്നോ, സാരമില്ല നിങ്ങളുമായി സൗഹൃദമാണ് താൽപര്യമെന്ന് വീണ്ടും നടൻ.താൻ ഒരു ചെറുപ്പക്കാരനാണെന്നും, തന്റെ സൗഹൃദത്തിന് വേണ്ടി ഒരുപാടുപേർ കാത്തിരിക്കുകയാണെന്നും നടൻ പറയുന്നു. താങ്കളുടെ സെക്‌സി സ്റ്റിൽസ് കണ്ട് ഇഷ്ടമായതുകൊണ്ടാണെന്ന് ഒരു സ്റ്റിൽ ചോദിച്ചതെന്നും ന്യായീകരണം.ശല്യമേറിയതോടെയാണ് വിനീത് സീമ ഫേസ്‌ബുക്കിൽ പരസ്യപ്രതികരണത്തിന് മുതിർന്നത്.


തുടർന്നുള്ള പോസ്റ്റിൽ വിനീത് സീമ ഇങ്ങനെ അഭ്യർത്ഥിക്കുന്നു:

'മനുഷ്യർ പലരും പല വിധം ആണ് പലരുടെയും സ്വഭാവം വത്യസ്തമാണ് എല്ലാരേയും സന്തോഷിപ്പിച്ചും സുഗിപ്പിച്ചും ജീവിക്കാൻ കഴിയില്ല എന്റെ ജീവിതത്തിൽ എനിക്ക് വ്യക്തമായ നിലപാട് ഉണ്ട്.ആരുടേയും വാക്കുകൾക്ക് അടിയറവു പറയാൻ ഉള്ളത് അല്ല എന്റെ ജീവിതം
ഒരുപാട് ആഗ്രഹങ്ങൾ ഒന്നും ഇല്ല.ഞാൻ ഇങ്ങനെ ജീവിച്ചു പൊയ്‌ക്കോട്ടേ ശല്യം ചെയ്യരുത്'