ലോകത്തിൽ ആദ്യമായി ഒരു ട്രാൻസ് ജെൻഡർ വനിതയ്ക്ക് മുലയൂട്ടാൻ ഭാഗ്യം സിദ്ധിച്ചു. പ്രസവിക്കാതെയോ ലിംഗമാറ്റ ശസ്ത്ര്ക്രിയയ്ക്ക് വിധേയ ആകാതെ തന്നെയാണ് ഈ ട്രാൻസ് ജെന്ഡർ വനിതയ്ക്ക് സ്വന്തം കുഞ്ഞിനെ മുലയൂട്ടി വളർത്താൻ സാധിച്ചിരിക്കുന്നത്. 30കാരിയായ ട്രാൻസ് ജെൻഡർ യുവതിക്കാണ് കുഞ്ഞിനെ മുലപ്പാല് നൽകി വളർത്താൻ ഭാഗ്യമുണ്ടായത്.

ഇവരുടെ പങ്കാളി ഗർഭിണിയായെങ്കിലും കുഞ്ഞിന് മുലപ്പാൽ നൽകി വളർത്താൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. പങ്കാളിക്ക് കുഞ്ഞിനെ മുലയൂട്ടാൻ താത്പര്യമില്ലെന്ന് മനസ്സിലായ ഈ ട്രാൻസ്‌ജെൻഡർ ഡോക്ടർമാരെ സമീപിക്കുക ആയിരുന്നു. അങ്ങിനെ പ്രസവിക്കാതെയും ആതൊരു സർജറിക്ക് വിധേയയാകാതെയും സ്വന്തം കുഞ്ഞിനെ മുലയൂട്ടി വളർത്താൻ ഇവർക്ക് നിയോഗം ലഭിച്ചു.

കാനഡയിൽ നിന്നുള്ള ഈ ട്രാൻസ് ജെൻഡറിൽ കുഞ്ഞിന് ജന്മം നൽകുന്നതിന് മൂന്നര മാസം മുമ്പ് തന്നെ ഹോർമോൺ റീ പ്ലേസ്‌മെന്റ് തെറാപ്പി വഴിയാണ് പാലുത്പാദിപ്പിച്ചത്. പ്രസവത്തിന് മുന്നേ തന്നെ എട്ട് ഓൺസ് പാല് ദിവസവും ഉത്പാദിപ്പിച്ചിരുന്നു. ഡോക്ടർമാർ നൽകിയ ചികിത്സയിലൂടെ പ്രസവത്തോടെ കുഞ്ഞിന് ആവശ്യമായ അത്രയും പാൽ ഇവരിൽ നിന്നും ഉത്പാദിക്കാനും തുടങ്ങി. കുട്ടി ആരോഗ്യവാനാണെന്നും ഇവരെ ചികിത്സിച്ച ഡോക്ടർ തമർ റെയ്‌സാമാൻ പറഞ്ഞു.